കടുത്ത വെല്ലുവിളികൾ നേരിട്ടാണ് തമിഴ് സിനിമാലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . ഈ വർഷം ഇറങ്ങിയ തമിഴ് സിനിമകളുടെ ബോക്സ് ഓഫിസ് പ്രകടനം വളരെ മോശമായിരുന്നു. അരൺമനൈ -4 ആണ് ചെറിയ ഒരു ആശ്വാസം പകർന്നത്. ചെറിയ സിനിമകൾ ഇറക്കുന്ന നിർമാതാക്കൾ, അവരുടെ സാറ്റലൈറ്റ് ,ഡിജിറ്റൽ റൈറ്റ്സ് വിൽക്കപെടാത്തതിനാൽ വലിയ വെല്ലുവിളി ആണ് നേരിടുന്നത്.
ഈ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ഉള്ള ഉപാധി എന്ന നിലയിൽ തമിഴ് ഫിലിം പ്രൊഡ്യൂസർ കൗൺസിൽ (TFPC) പുതിയ സിനിമകളുടെ നിർമ്മാണം തത്കാലം നിർത്തി വയ്ക്കാൻ തീരുമാനിച്ചു. താരങ്ങളുടെ ശമ്പള നിയന്ത്രണം, സംവിധായകരുടെ ശമ്പളം, സിനിമിയുടെ ബജറ്റ് നിയന്ത്രണം, സാറ്റലൈറ്റ് ,ഡിജിറ്റൽ റൈറ്റ്സ് വിൽപന എന്നീ കാര്യങ്ങളിൽ ഒരു കൃത്യതയും വ്യക്തതയും നിറഞ്ഞ തീരുമാനം ആകത്തിടത്തോളം പുതിയ സിനിമകൾ തുടങ്ങേണ്ട എന്നാണ് റിപ്പോർട്ട്.
ഇതിനിടെ,ചിത്രീകണരണം തുടങ്ങിയ പടങ്ങളുടെ ചിത്രീകരണം മുഴുവനാക്കുവാൻ സമ്മതിക്കും. തമിഴ് ഫിലിം പ്രൊഡ്യൂസർ കൗൺസിൽ (TFPC) പറയുന്നത് ഇത് ഒരു സമരം അല്ല എന്നാണ്. ഇൻഡസ്ട്രി യെ ഒന്ന് സ്റ്റേബിൾ ചെയ്യാൻ ഉള്ള ചില തീരുമാനങ്ങൾ ആണ് ഇത് എന്ന് അവർ പറയുന്നു. പിന്നെ ഈ ഇടവേളയിൽ സിനിമ തിയേറ്റർ ബിസിനസ് തകരാതിരിക്കാൻ രജനി, വിജയ് സിനിമകൾ കളിപ്പിച്ചാൽ ധാരാളം ആണ് എന്നാണ് അസോസിയേഷൻ പറയുന്നത്.