Sat. Dec 21st, 2024

“Spring” സെക്കൻ്റ്ലുക്ക് poster: പ്രണയവും പ്രതികാരവും നിറഞ്ഞ “സ്പ്രിംഗ് ” എന്ന ചിത്രത്തിൻറെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ Spring, പ്രണയവും പ്രതികാരവും നിറഞ്ഞ ഒരു റൊമാൻ്റിക് ത്രില്ലറാണ്. Spring നിർമ്മാണം ചെയ്തിരിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം ബാദുഷ, ശ്രീലാൽ എം.എൻ എന്നിവർ ചേർന്നാണ് .

Spring-1 "Spring" സെക്കൻ്റ്ലുക്ക് poster: പ്രണയവും പ്രതികാരവും നിറഞ്ഞ "സ്പ്രിംഗ് " എന്ന ചിത്രത്തിൻറെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത് . സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Spring അണിയറ പ്രവർത്തകർ

ചിത്രത്തിൽ പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിൻ ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ,ആക്ഷൻ- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്- അരുൺ & ജിദു, മാർക്കറ്റിംങ്- ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഓ- പി ശിവപ്രസാദ്, സ്റ്റിൽസ്- സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Spring-2 "Spring" സെക്കൻ്റ്ലുക്ക് poster: പ്രണയവും പ്രതികാരവും നിറഞ്ഞ "സ്പ്രിംഗ് " എന്ന ചിത്രത്തിൻറെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ആഗസ്റ്റ് മാസം തീയേറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

You can also watch this web series on 24Liv OTT Platform

Read Also : Kalki 2898 AD OTT യിൽ പ്രദർശനം ആരംഭിച്ചു : ആമസോൺ പ്രൈമിലോ,നെറ്റ്ഫ്ലിക്സിലോ?

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *