ഇപ്രാവശ്യം നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ? എന്ന് മോഹൻലാൽ. ലാലേട്ടൻ ആദ്യമായി ശബ്ദം കൊണ്ട് മാത്രം അഭിനയിക്കുന്ന റേഡിയോ സിനിമ AiDEN-The Ai Spirit ക്ലബ് എഫ് എം ലൂടെ ജൂലൈ 19 നു റിലീസ് ചെയ്തിരിക്കുന്നു. ദൃശ്യ വിസ്മയങ്ങൾ ഒന്നും തന്നെ ഇല്ലാതെ ശബ്ദ വിസ്മയം കൊണ്ട് മാത്രം തീർത്ത ഒരു സിനിമ കഥ, ഒരു റേഡിയോ സിനിമ. മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തുന്ന ഈ ശബ്ദ വിരുന്നു ക്ലബ് എഫ് എം ൻറെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലും, യൂട്യൂബ് മ്യൂസിക്, സ്പോട്ടിഫൈ, ആപ്പിൾ പോഡ്കാസ്റ്റ് എന്നീ ഓൺലൈൻ മാധ്യമങ്ങളിലും ലഭ്യമാണ്.
പുതിയ തലമുറക്കും പഴയ തലമുറക്കും ഒരുപോലെ വേറിട്ടൊരനുഭവം തീർത്ത ശബ്ദാവിഷ്കരം തന്നെ ആണ് AiDEN-The Ai Spirit. ഒരു നോവൽ, ചെറുകഥ, കവിത ഒക്കെ വായിക്കുമ്പോൾ, വായിക്കുന്ന വ്യകതിയിൽ ഉണ്ടാകുന്ന ഒരു ദൃശ്യാവിഷ്കാരം അത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെ, ഈ റേഡിയോ സിനിമ കേൾക്കുന്ന ഓരോ വ്യക്തിക്കും തന്റേതായ പ്രത്യേക ദൃശ്യാനുഭവം AiDEN-The Ai Spirit ഒരുക്കി വച്ചിരിക്കുന്നു.
തന്റെ മാസ്മരിക ശബ്ദത്തിലൂടെ മാത്രം അഭിനയം കാഴ്ച വച്ച മോഹൻലാൽ എന്ന നടനവിസ്മയം ലോക മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം ഒരു ശബ്ദ വിസ്മയം തന്നെ ഇതിൽ ഒരുക്കി വച്ചിരിക്കുന്നു .ആരെയും ഇരുത്തിവയ്ക്കുന്ന ഈ ശബ്ദാവിഷ്കാരം കണ്ണടച്ച് ശ്രേവിച്ചാൽ, തീർത്തും ത്രീയേറ്ററിൽ ഇരുന്നു കാണുന്ന സിനിമയേക്കാൾ മികവുറ്റ ദൃശ്യ വിരുന്നാണ് ഒരുക്കുന്നത്.
കാഴ്ച പരിമിതി നേരിടുന്ന പ്രേക്ഷകർക്ക് ഒരു അനുഗ്രഹം കൂടെ ആണ് ഇതുപോലെ ഉള്ള റേഡിയോ സിനിമകൾ. ഇതിലെ മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ സുരേഷ് കൃഷ്ണ, സുധീർ കരമന,സുനിൽ സുഗത, രാജേഷ് ശർമ്മ, മഹേഷ് കുഞ്ഞുമോൻ, ടീം ക്ലബ് എഫ് എം എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഡെന്നിസ് എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് മഹേഷ് കുഞ്ഞുമോൻ ആണെങ്കിലും വിനീത് ശ്രീനിവാസൻറെയും പ്രണവ് മോഹൻലാലിൻറെയും ശബ്ദ സാമ്യം പുലർത്തുന്നത് കൂടുതൽ മനോഹാരിത നൽകുന്നു.
ഈ റേഡിയോ സിനമയുടെ ഒരു പ്രധാന പ്രത്യേകത ഇതിൽ ആത്മാവായി വരുന്നത് ഒരു AI ആണ് എന്നതാണ് . മറ്റൊരു പ്രധാന ഘടകം ഇതിൻറെ BGM ആണ്. പ്രേക്ഷകരെ പിടിച്ചുലക്കുന്ന ജോജു സെബാസ്ടിൻറെ മ്യൂസിക് അതീവ ഗംഭീരം തന്നെ ആണ്.
പണ്ട് ആകാശവാണിയിൽ ഞായറാഴ്ച ദിവസങ്ങളിൽ നാടകങ്ങളും സിനിമ ശബ്ദ രേഖയും സംപ്രേക്ഷണം ചെയ്തിരുന്നു. ഒന്ന് കണ്ണടച്ച് കേട്ടാൽ ഓരോ സീനും നമുക്ക് മനസിൽ സങ്കല്പിച്ചു കാണാം. ആ പഴയ കാലഘട്ടത്തെ വീണ്ടും പുതിയ തലമുറയ്ക്ക് അനുഭവ വേദ്യം ആക്കാൻ ക്ലബ് എഫ് എം ഒരുക്കിയ ഈ റേഡിയോ സിനിമയിലൂടെ സാധിച്ചു.
ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം സിനിമകഥയും ചേർന്ന് നിർമിച്ച ഈ ഉദ്യമത്തിന്റെ ക്യൂറേറ്റർ രമേശ് പിഷാരടി ആണ്. ക്ലബ് എഫ് എം ൻറെ പ്രോഗ്രാമിങ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജ് ആണ് സ്ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .
കേൾക്കാം AiDEN-The Ai Spirit, റേഡിയോ സിനിമ.
AiDEN-The Ai Spirit: മറ്റു അണിയറ പ്രവർത്തകർ
- ക്രീയേറ്റീവ് സപ്പോർട്ട് : പി .വി ഷാജികുമാർ
- അസിസ്റ്റൻറ് : ഷിജോ ജോൺ
- മ്യൂസിക് പ്രോഗ്രാമർ : അഭിജിത് രവികുമാർ
- സൗണ്ട് ഡിസൈൻ : വിനീത് കുമാർ ടി എൻ
- ഫൈനൽ സൗണ്ട് മിക്സ് : ജോബി സോണി തോമസ്
- സൗണ്ട് ടീം : കൃഷ്ണലാൽ, ബ്രിജേഷ്, ജോസ് വിസ്മയ, ബൽരാജ് ഗോവിന്ദരാജ്
- സ്റ്റീൽസ് : മധുരാജ്
- പ്രോമോ ഷൂട്ട് : ജെൻസൺ ജെ, അമൽ ദേവ് പി ഡി
- പ്രോമോ എഡിറ്റ് : ഷിജു കെ ഡി, അനൂപ് ദാവീദ്
- കോർഡിനേറ്റർ : മനു സതീഷ്
- പി ആർ : അഖിൽ കൃഷ്ണൻ
- ഡിജിറ്റൽ പ്രൊമോഷൻ : അഭിഷേക് കെ
- ഡിസൈൻ : വിബിൻ രവീന്ദ്രൻ
Read Also : Kalki 2898 AD OTT യിൽ പ്രദർശനം ആരംഭിച്ചു : ആമസോൺ പ്രൈമിലോ,നെറ്റ്ഫ്ലിക്സിലോ?
Read News in English : AiDEN-The Ai Spirit: Mohanlal’s first-ever radio cinema!