Mon. Dec 23rd, 2024

Virunnu: ആക്ഷൻ കിങ് അർജുൻ നായകനാവുന്ന കണ്ണൻ താമരക്കുളം സിനിമ ‘വിരുന്ന്’ റിലീസിനൊരുങ്ങുന്നു.

ആക്ഷൻ കിങ് അർജുൻ നായകനാവുന്ന സിനിമ ‘ Virunnu’ റിലീസിനൊരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളം ആണ്. ആഗസ്റ്റ് 29ന് തമിഴ്, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ആകുന്നു.

ആക്ഷൻ കിങ് അർജുൻ തിരക്കഥ എഴുതി നിർമ്മിക്കുന്ന അടുത്ത ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം ആണെന്ന് അർജുൻ സർജ ‘വിരുന്ന്’ എന്ന സിനിമയുടെ പ്രൊമോഷൻ പ്രോഗ്രാമിനിടയിൽ പ്രസ്സ് മീറ്റിലും ഇന്റർവ്യൂവിലും പറഞ്ഞു.

virunnu-1-803x1024 Virunnu: ആക്ഷൻ കിങ് അർജുൻ നായകനാവുന്ന കണ്ണൻ താമരക്കുളം സിനിമ 'വിരുന്ന്' റിലീസിനൊരുങ്ങുന്നു.

“താൻ നിർമ്മിച്ച പതിനഞ്ച് സിനിമകളും താൻ തന്നെയാണ് എഴുതി സംവിധാനം ചെയ്തത്. ആദ്യമായാണ് ഞാൻ മറ്റൊരു സംവിധായകനെ തിരഞ്ഞെടുക്കുന്നത്. കണ്ണൻ അത്ര മികച്ച ഒരു ടെക്നിഷൻ ആയതിനാൽ ആണ് കണ്ണനെ ചൂസ് ചെയ്തത്. ശ്രീറാം ഫിംലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കണ്ണന് വേണ്ടി ഒരു തിരക്കഥ പൂർത്തിയാക്കി. അതിൻ്റെ ഷൂട്ടിംഗ് സ്റ്റേജിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആണ് അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വന്നതിൽ സന്തോഷം ഉണ്ടെന്നും, ആദ്യം തീരുമാനിച്ച തിരക്കഥ മാറ്റി വലിയ ബഡ്ജറ്റിലാണ് പുതിയ പ്രോജക്ട് പ്ലാൻ ചെയുന്നത്” എന്നും അർജുൻ പറഞ്ഞു.

250 കോടി ബഡ്ജറ്റിൽ പൂർത്തിയാക്കിയ മാർട്ടിൻ എന്ന സിനിമയുടെ തിരക്കഥ അർജുൻ സർജയുടെയാണ്. കന്നട സിനിമയിലെ സൂപ്പർ താരമായ ധ്രുവ സർജ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കഴിഞ്ഞ ദിവസം റിലീസായ മാർട്ടിൻ്റെ ട്രയിലറിനു വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ടു 70 മില്ല്യണിൽ അധികം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്. അർജുൻറെ സഹോദരി പുത്രൻ ആണ് ധ്രുവ സർജ. അർജുൻ ,തെലുങ്കിൽ തൻ്റെ മകൾ ഐശ്വര്യ അർജുനെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ഇപ്പോൾ. പടം ഏകദേശം പൂർത്തിയായി എന്നും ഇനി രണ്ട് ആക്ഷൻ സീനുകൾ കൂടി മാത്രമേ പൂർത്തിയാകാനുള്ളൂവെന്നും അർജുൻ അറിയിച്ചു.

Virunnu-2-1024x960 Virunnu: ആക്ഷൻ കിങ് അർജുൻ നായകനാവുന്ന കണ്ണൻ താമരക്കുളം സിനിമ 'വിരുന്ന്' റിലീസിനൊരുങ്ങുന്നു.

സേവകൻ, പ്രതാപ്, ജയ് ഹിന്ദ്,തായിമണികോടി,വേദം, ഏഴുമല്ലൈ,തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അർജുൻ നിർമ്മിച്ചു സംവിധാനം ചെയ്ത സിനിമകൾ ആണ്. അജിത്തിന് ഒപ്പമുള്ള വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് അർജുൻ ‘Virunnu’ ൻ്റെ പ്രോമോഷന് എത്തിയത്.

നെയ്യാർ ഫിലിംസ്ൻ്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ‘Virunnu’ ൽ അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

V-854x1024 Virunnu: ആക്ഷൻ കിങ് അർജുൻ നായകനാവുന്ന കണ്ണൻ താമരക്കുളം സിനിമ 'വിരുന്ന്' റിലീസിനൊരുങ്ങുന്നു.

ഇൻവസ്റ്റികേഷൻ ത്രില്ലർ രൂപത്തിൽ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്സ്‌ വരെ സസ്പെൻസ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാന്മാർ. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്.

Virunnu Trailer

Virunnu മറ്റു അണിയറ പ്രവർത്തകർ

സംഗീതം രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം റോണി റാഫെൽ, എഡിറ്റർ വി. ടി ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ സഹസ് ബാല, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന്, പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ഗാനരചന റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, കെ.ജെ വിനയൻ, കോ ഡയറക്ടർ എ.യു.വി രാജ പാണ്ടിയൻ, അസോസിയേറ്റ് ഡയറക്ടർ സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ് ഡി ടി എം, സൂപ്പർവിഷൻ ലവകുശ ആക്ഷൻ ശക്തി ശരവണൻ, കലി അർജുൻ, പി.ആര്‍.ഓ പി.ശിവപ്രസാദ് ,സ്റ്റിൽസ്ശ്രീജിത്ത്‌ ചെട്ടിപ്പടി,ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചാരണം: പി ശിവപ്രസാദ്

Read Also : Kalki 2898 AD OTT യിൽ പ്രദർശനം ആരംഭിച്ചു : ആമസോൺ പ്രൈമിലോ,നെറ്റ്ഫ്ലിക്സിലോ?

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *