Sat. Dec 21st, 2024

Kill OTT യിൽ റീലിസ് ചെയ്തുവോ? അപ്രതീക്ഷിത ബോക്സ് ഓഫീസ് വിജയം കൈവരിച്ച Kill OTT പ്ലാറ്റഫോമിൽ റീലീസ് ചെയ്തിരിക്കുന്നു.

നിഖില്‍ നാഗേഷ് ഭട്ട് കഥയെഴുതി സംവിധാനം ചെയ്ത Kill എന്ന ആക്ഷൻ ത്രില്ലെർ ചിത്രം OTT പ്ലാറ്റഫോമിൽ റീലിസ് ചെയ്തിരിക്കുന്നു. പക്ഷേ ഇത് ഇന്ത്യൻ പ്രേക്ഷകർക്ക് ലഭ്യമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ലക്ഷ്യ നായകനായി വേഷമിട്ട ബോളിവുഡ് ചിത്രം Kill ജൂലൈ 5 നു തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. മികച്ച റിവ്യൂ നേടിയ ഈ ചിത്രം അപ്രതീക്ഷിത വിജയമാണ് ബോക്സ് ഓഫീസിൽ കൈവരിച്ചത്.

Kill-1 Kill OTT യിൽ റീലിസ് ചെയ്തുവോ? അപ്രതീക്ഷിത ബോക്സ് ഓഫീസ് വിജയം കൈവരിച്ച Kill OTT പ്ലാറ്റഫോമിൽ റീലീസ് ചെയ്തിരിക്കുന്നു.
Image source: Instagram

ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ കരണ്‍ ജോഹര്‍ ആണ്. റാഫി മെഹമൂദാണ് ചിത്രത്തിൻറെ ഛായാഗ്രാഹണം. വിക്രം മാൻട്രൂസ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കരണ്‍ ജോഹറിൻറെ ധർമ്മ പ്രൊഡക്ഷൻസും ഗുനീത് മോംഗ കപൂറിൻറെ സിഖ്യ എന്റർടൈൻമെന്റും ചേർന്നൊരുക്കിയ ഈ ചിത്രത്തിൽ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമയിൽ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

ചിത്രത്തിലെ നടുക്കുന്ന വയലന്‍സ് ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചത് ആണ് Kill ഇത്രയും വിജയം നേടാൻ കാരണമായത്. ആഗോള തലത്തിൽ ഈ ചിത്രം നേടിയത് 41 കോടിയോളമാണ്. ഇപ്പോൾ ഏറെ ചർച്ചയാകുന്നത്, Kill OTT യിലും പ്രദർശനത്തിന് എത്തിയിരിക്കുന്നു എന്നത് തന്നെ ആണ്. പക്ഷേ, ഇത് വിദേശീയരായ സിനിമ പ്രേമികൾക്ക് മാത്രം ആണ് ലഭ്യമാവുക എന്നതാണ് ഇതിന്റെ പ്രത്യേകത. സിനിമ ഇന്ത്യയിൽ റീലീസ് ചെയ്തു മൂന്നാമത്തെ ആഴ്ച തന്നെ Kill OTT പ്ലാറ്റഫോമിൽ റീലിസ് ചെയ്തിരിക്കുന്നു. യുഎസിലെയും യുകെയിലെയും ഉള്ള പ്രേക്ഷകർക്ക് 24.99 ഡോളര്‍ വില കൊടുത്തു ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാവുന്നത് ആണ്.

Kill OTT Release – ഇന്ത്യ:

ഇന്ത്യൻ സിനിമാ പ്രേമികൾ ഈ ചിത്രത്തിന്റെ OTT റിലീസിനായി സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടതായി വരും. നിറഞ്ഞ പ്രേക്ഷകരോടെ സിനിമ ഇപ്പോഴും തീയറ്ററുകളില്‍ ഓടുന്നു എന്നതാണ് ഇന്ത്യൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് വൈകാൻ കാരണമാകുന്നത്. ചിത്രത്തിൻറെ OTT റൈറ്റസ് നേടിയിരിക്കുന്നത് ഡിസ്നി + ഹോട്സ്റ്റാർ ആണ്.

Read Also : Kalki 2898 AD OTT യിൽ പ്രദർശനം ആരംഭിച്ചു : ആമസോൺ പ്രൈമിലോ,നെറ്റ്ഫ്ലിക്സിലോ?

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *