Sun. Dec 22nd, 2024

ടൊവിനോ തോമസിൻറെ പുതിയ ചിത്രം നരിവേട്ട(Narivetta): ചിത്രീകരണം ആരംഭിച്ചു.

അനുരാജ് മനോഹർ സംവിധാനം ചെയ്തു ടോവിനോ തോമസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന Narivetta എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്നങ്കരി എന്ന ഗ്രാമത്തിൽ ആണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമ്മാതാക്കളിലൊരാളായ ഷിയാസ് ഹസ്സൻ, കുന്നങ്കരിയിലെ ഒരിടത്തരം വീട്ടിൽ വച്ചു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിൻറെ തുടക്കം. ചിത്രത്തിന്റെ മറ്റൊരു നിർമ്മാതാവായ ടിപ്പു ഷാൻ ഫസ്റ്റ് ക്ലാപ്പ് നൽകി.

Narivetta-1-1024x720 ടൊവിനോ തോമസിൻറെ പുതിയ ചിത്രം നരിവേട്ട(Narivetta): ചിത്രീകരണം ആരംഭിച്ചു.

ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ എൻ.എം ബാദുഷയാണ്. ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ് Narivetta നിർമ്മിക്കുന്നത്. ടൊവിനോ തോമസും റിനി ഉദയകുമാറും ചേർന്ന ആദ്യ രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് നരിവേട്ടയുടെ ചിത്രീകരണം നടക്കുന്നത്. കുന്നങ്കരി ഗ്രാമവാസികളുടെ വലിയ ജനപിന്തുണ തന്നെ ചിത്രീകരണത്തിനു ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകൾ വയനാടും, കുട്ടനാടുമാണ്.

ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് അബിൻ ജോസഫാണ്. ഇദ്ദേഹത്തിൻറെ ‘കല്യാശേരി തീസിസ്’ എന്ന രചനയ്ക്ക് 2020 ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരവും, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്.

Narivetta-2 ടൊവിനോ തോമസിൻറെ പുതിയ ചിത്രം നരിവേട്ട(Narivetta): ചിത്രീകരണം ആരംഭിച്ചു.

Narivetta മൂലകഥ:

സമൂഹത്തോടും, സ്വന്തം കുടുംബത്തോടുമൊക്കെ വളരെ ഏറെ പ്രതിബദ്ധത പുലർത്തുന്ന ഒരു സാധാരണ പൊലീസ് കോൺസ്റ്റബിൾ ആയ വർഗീസിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതമായ കഥ പറയുന്ന ചിത്രമാണ് Narivetta. സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗവാക്കാകുന്നുണ്ട്.തികഞ്ഞ പൊളിറ്റിക്കൽ ത്രില്ലർ ആണ് സംവിധയകൻ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത്.

Narivetta More Photos :

  • Narivetta-FI-1200x700 ടൊവിനോ തോമസിൻറെ പുതിയ ചിത്രം നരിവേട്ട(Narivetta): ചിത്രീകരണം ആരംഭിച്ചു.
    Narivetta location photos

സുരാജ് വെഞ്ഞാറമൂട് ഇതിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണനാണു ടോവിനോയുടെ നായിക കഥാപാത്രമായി എത്തുന്നുന്നത്. ഓട്ടോഗ്രാഫ് എന്ന സിനിമലയിലൂടെ മലയാളികൾക്ക് സുപരിചിതൻ ആയ പ്രശസ്ത തമിഴ് സംവിധായകനും നടനും ആയ ചേരൻ , മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. നന്ദു, ആര്യാസലിം, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Narivetta: മറ്റു അണിയറ പ്രവർത്തകർ

  • സംഗീതം : ജെയ്ക്ക് ബിജോയ്സ്
  • ഛായാഗ്രഹണം : വിജയ്
  • എഡിറ്റിംഗ് : ഷമീർ മുഹമ്മദ്
  • കലാ സംവിധാനം : ബാവ
  • മേക്കപ്പ് : അമൽ
  • കോസ്‌റ്റ്യും ഡിസൈൻ : അരുൺ മനോഹർ
  • ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ : രതീഷ് കുമാർ
  • പ്രൊജക്റ്റ് ഡിസൈനർ : ഷെമി ബഷീർ
  • പ്രൊഡക്ഷൻ മാനേജേഴ്സ് : റിയാസ് പട്ടാമ്പി, റിനോയ് ചന്ദ്രൻ
  • പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : സക്കീർ ഹുസൈൻ
  • പ്രൊഡക്ഷൻ കൺട്രോളർ : ജിനു.പി.കെ
  • പി ർ ഒ : വാഴൂർ ജോസ്
  • ഫോട്ടോ : ശ്രീരാജ്

Read Also : Kill OTT യിൽ റീലിസ് ചെയ്തുവോ? അപ്രതീക്ഷിത ബോക്സ് ഓഫീസ് വിജയം കൈവരിച്ച Kill OTT പ്ലാറ്റഫോമിൽ റീലീസ് ചെയ്തിരിക്കുന്നു.

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *