Mon. Dec 23rd, 2024

3 Malayalam Movies: മുംബൈ മലയാളികൾ ഇടിച്ചുകയറിയത് ഈ മൂന്ന് മലയാള ചലച്ചിത്രങ്ങൾക്കോ?

3 Malayalam Movies

ഏറെ നാളുകൾക്കു ശേഷമാണ് മുംബൈ മലയാളികൾ മലയാള ചലച്ചിത്രം കാണുവാൻ തീയേറ്ററുകളിലേക്കു ഇടിച്ചു കയറുന്നത്. നാല് മലയാള ചലച്ചിത്രങ്ങൾ ആണ് മുംബൈ മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ പ്രേക്ഷകരെ കൊണ്ട് നിറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ടോവിനോ തോമസ് ഇൻറെ അന്വേഷിപ്പിൻ കണ്ടെത്തും എന്നീ നാലു ചലച്ചിത്രങ്ങൾ ആണ് മുംബൈ ത്രീയേറ്ററുകളിൽ പ്രദർശനം നടത്തിയിരുന്നത്. ഇതിൽ ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നി മൂന്ന്  മലയാള ചലച്ചിത്രങ്ങൾ ഇപ്പോഴും മികച്ച പ്രതികരണവുമായി മുംബൈ ത്രീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. കൊടുമൺ പോറ്റി എന്ന മാന്ത്രികൻ ആയി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഭ്രമയുഗം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ത്രില്ലെർ വിഭാഗത്തിൽ പെടുമെങ്കിൽ നസ്ലൻ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അവതരിപ്പിച്ചിരിക്കുന്ന പ്രേമലു ഒരു റൊമാൻറിക് കോമഡി എന്റെർറ്റൈനെർ ചിത്രം ആണ്.

3-Malayalam-Movies-1-1024x597 3 Malayalam Movies: മുംബൈ മലയാളികൾ ഇടിച്ചുകയറിയത് ഈ മൂന്ന് മലയാള ചലച്ചിത്രങ്ങൾക്കോ?

3 Malayalam Movies

2006 ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 1990 ൽ ഭരതൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മാളൂട്ടി ആണ് മലയാളത്തിൽ എടുത്തുപറയാവുന്ന ഒരു സർവൈവൽ ത്രില്ലർ. അത് കഴിഞ്ഞു വർഷങ്ങൾക്കു ശേഷം പ്രേക്ഷകരെ  മുൾമുനയിൽ നിർത്തി വീണ്ടും ഇതാ ഒരു സർവൈവൽ ത്രില്ലെർ “മഞ്ഞുമ്മൽ ബോയ്സ്”. ടോവിനോ സബ്ഇൻസ്പെക്ടർ ആയി അഭിനയിച്ചിരിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലും പെടുന്നു. സബ്ഇൻസ്പെക്ടർ ആനന്ദ് നാരായണൻ എന്ന കഥാപാത്രം ടോവിനോയുടെ കയ്യിൽ ഭാദ്രമായിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

3-Malayalam-Movies-2-1024x441 3 Malayalam Movies: മുംബൈ മലയാളികൾ ഇടിച്ചുകയറിയത് ഈ മൂന്ന് മലയാള ചലച്ചിത്രങ്ങൾക്കോ?

3 Malayalam Movies

മുംബൈ മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ ഒരേ സമയം നാല് സ്‌ക്രീനുകളിൽ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി ഈ നാല് മലയാള ചലച്ചിത്രങ്ങൾ പ്രദർശനം തുടർന്നിരുന്നെങ്കിലും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രത്തിന് മറ്റു മൂന്നു ചലച്ചിത്രങ്ങളോടൊപ്പം പിടിച്ചിച്ചു നില്ക്കാൻ കഴിയാതെ പോയി.എന്നാൽ,മഞ്ഞുമ്മൽ ബോയ്സ് എന്ന കൊച്ചു ചിത്രത്തെ, താര നിബിഡമല്ല എന്ന കാരണത്താൽ തുടക്കത്തിൽ പ്രദർശനത്തിന് എടുക്കാൻ മടി കാണിച്ച  മുംബൈയിലെ പല തിയേറ്ററുകളും പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന്  പ്രദർശനത്തിന് എടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ മറ്റു ചലച്ചിത്രങ്ങളെ അപേക്ഷിച്ചു മഞ്ഞുമ്മൽ ബോയ്സ് കൂടുതൽ പ്രദർശനം നടത്തുന്നു.

200 കോടി ക്ലബ്ബിൽ എത്തിയതിന്റെ വിജയാഘോഷത്തിൽ ആണ് മഞ്ഞുമ്മൽ ടീം.

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *