Sun. Dec 22nd, 2024

Hema committee report: മംഗലശേരി നീലകണ്ഠനും, ഹിറ്റ്ലർ മാധവൻകുട്ടിയും, ഭരത് ചന്ദ്രൻ IPS ഉം എവിടെ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അവരുടെ നിലപാടെന്ത്?

Hema committee report

സൂപ്പർ താരങ്ങളുടെ അമാനുഷികതകൾ സ്‌ക്രീനിൽ കണ്ടാണ് അവരെ സൂപ്പർ താരമെന്നു വിളിച്ചു പ്രേക്ഷകർ നെഞ്ചിലേറ്റിയതു. പക്ഷെ അവർ ജീവിതത്തിൽ ഒട്ടും ഹീറോസ് അല്ല എന്നതാണ് ഈ അടുത്ത കാലത്തു മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മനസിലാക്കാൻ കഴിയുന്നത്.

യഥാർത്ഥ ജീവിതത്തിൽ സാധാരണ ജനത്തെക്കാൾ ദുർബലർ ആയ മനുഷ്യർ ആണോ അവർ? ചില കാര്യങ്ങളിൽ സ്വന്തം നിലപാട് വെളിപ്പെടുത്താൻ പോലും കഴിയുന്നില്ല. അതോ ഇനി നിലപാട് വെളിപ്പെടുത്താൻ ആരെയെങ്കിലും ഭയക്കുന്നുവോ? ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ ഈ സൂപ്പർ താരങ്ങൾ എന്താണ് ഒന്നും മിണ്ടാത്തത് എന്ന് വളരെ അധികം ചർച്ച ചെയ്യപ്പെട്ട വിഷയം ആണ്.

Mohanlal-1 Hema committee report: മംഗലശേരി നീലകണ്ഠനും, ഹിറ്റ്ലർ മാധവൻകുട്ടിയും, ഭരത് ചന്ദ്രൻ IPS ഉം എവിടെ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അവരുടെ നിലപാടെന്ത്?
Image Source : Facebook/Mohanlal

Hema committee report

ഏറെ നാളത്തെ മൗനത്തിനു ശേഷം മോഹൻലാൽ മീഡിയക്ക് മുൻപിൽ മറുപടി നൽകാനായി എത്തിയിരുന്നു. ആ മിണ്ടൽ വെറുതെ ഒരു മിണ്ടൽ മാത്രം ആയിപോയി എന്നതാണ് യാഥാർഥ്യം. ഞാൻ ഒന്നും അറിഞ്ഞില്ല ദേവ നാരായണ എന്ന മട്ടിൽ ഒരു ഒഴിഞ്ഞുമാറ്റം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിട്ട് അത് ഇത്ര നാളായിട്ടും വായിച്ചിട്ടില്ലത്രേ. മലയാള സിനിമയെ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിച്ചു എന്ന് പറയുന്നുണ്ട്. പക്ഷെ അവരുടെ തൊഴിൽ മേഖല ഏറെ വിവാദങ്ങളിലൂടെ കടന്നു പോകുമ്പോഴും ഒന്നും പറയാനില്ല എന്നും, ഒന്നും അറിയില്ല എന്നും പറയുന്നതു എന്തിനാണ് എന്ന ഒരു ചോദ്യം അവശേഷിക്കുന്നു.

മോഹൻലാലിൻ്റെ പ്രസ് മീറ്റിനു ശേഷം മമ്മൂട്ടിയും ഫേസ്ബൂക്കിലൂടെ ഒന്ന് പ്രതികരിച്ചു. “അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. ” എന്ന് പറഞ്ഞാണ് മമ്മൂട്ടിയുടെ പോസ്റ്റ് തുടങ്ങുന്നത്. അതിലും മോഹൻലാൽ പറഞ്ഞതു പോലെ ഒരു പ്രതികരണം മാത്രം ആണ് കണ്ടത്.

Mammootty-1024x586 Hema committee report: മംഗലശേരി നീലകണ്ഠനും, ഹിറ്റ്ലർ മാധവൻകുട്ടിയും, ഭരത് ചന്ദ്രൻ IPS ഉം എവിടെ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അവരുടെ നിലപാടെന്ത്?
Image Source : Facebook/ Mammootty

അവസരം തേടുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, ജൂനിയർ ആർട്ടിസ്റ്റുകൾ അനുഭവിക്കുന്ന തൊഴിൽ പീഢനവും ഒന്നും അറിയാതെ ആണ് ഈ സൂപ്പർ സ്റ്റാർസ് 50 വർഷത്തോളം ഈ മേഖലയിൽ സൂപ്പർ നടന്മാർ ആയി തൊഴിൽ എടുത്തതു എന്നത് അതിശയകരമായ കാര്യം ആണ്. ഒരു മലയാളി പ്രേക്ഷകനും അത് വിശ്വസിക്കില്ല എന്നും അവർക്കും നന്നായി അറിയാം. ഒരു പുകമറ സൃഷ്ടിക്കാനായി ഹേമ കമ്മറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു എന്നും, സർക്കാരും കോടതിയും അന്വേഷിക്കട്ടെ എന്നും പറയുന്നു.

Mammooty-Reply-1024x1024 Hema committee report: മംഗലശേരി നീലകണ്ഠനും, ഹിറ്റ്ലർ മാധവൻകുട്ടിയും, ഭരത് ചന്ദ്രൻ IPS ഉം എവിടെ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അവരുടെ നിലപാടെന്ത്?
മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

സുരേഷ്‌ഗോപി ആവട്ടെ വ്യക്തമായി ഒന്നും പറയാതെ ആരോടൊക്കെയോ ദേഷ്യപ്പെടുന്നു. ന്യൂസ് റിപോർട്ടർക്കെതിരെ കൈ ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ ചെയ്യുന്നു. പബ്ലിക് ഫിഗര്‍സ് ആണ് താരങ്ങൾ. അപ്പോൾ അവർ ജോലി ചെയ്യുന്ന സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പബ്ലിക്കിൻ്റെ ചോദ്യങ്ങളെ നേരിടേണ്ടത് അനിവാര്യം ആണ്.

Hema committee report

മലയാള സിനിമയെ തകർക്കരുതേ എന്ന് മോഹൻലാൽ പ്രസ് മീറ്റിംഗിൽ മീഡിയയോടും, പ്രേക്ഷകൊരോടും പറയുന്നു അത് നിങ്ങളുടെ ഉത്തരവാദിത്യം ആണ് എന്നും പറയുന്നു . പക്ഷെ അത് തകരാതിരിക്കാൻ മലയാള സിനിമയുടെ ജീവനാഡിയായ സൂപ്പർ താരങ്ങൾക്കു കൂടി ഉത്തരവാദിത്യമില്ലേ? ഒരു കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കാരണവന്മാർ ഞങ്ങൾക്ക് ഉത്തരവാദിത്യം എടുക്കാൻ കഴിയില്ല
എന്ന് പറഞ്ഞു കൈ കഴുകാൻ പറ്റുമോ?

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *