Sat. Dec 21st, 2024

Stree 2 Box Office Collection: മൂന്ന് ആഴ്ചകൊണ്ട് 500 കോടി ക്ലബ്ബിൽ.

Stree 2 Box Office Collection

അമർ കൗശിക് സംവിധാനം ചെയ്തു ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന Stree 2 ആഗസ്റ്റ് 15 നാണ് പ്രദർശനം ആരംഭിച്ചത്. കോമഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം ആണ് നേടിയത്. ചിത്രത്തിലെ തമന്ന നൃത്തം ചെയ്യുന്ന “ആജ് കി രാത്” എന്ന് തുടങ്ങുന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. ഈ ഗാനത്തിലൂടെ ആണ് ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. മൂന്നാം വാരത്തിലും തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന Stree 2 ആഗോളതലത്തിൽ 700 കോടിയുടെ മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മുന്നേറുന്നു.

Stree2-2 Stree 2 Box Office Collection: മൂന്ന് ആഴ്ചകൊണ്ട് 500 കോടി ക്ലബ്ബിൽ.
Image Source: Instagram

ചിത്രത്തിൻ്റെ 20 ദിവസത്തെ ബോക്സ് ഓഫീസ്‌ കളക്ഷൻ 486.8 കോടി രൂപയാണ്. മൂന്ന് ആഴ്ചകൊണ്ട് 500 കോടി ക്ലബ്ബിൽ കയറാൻ ആണ് ഇപ്പോൾ Stree 2 ലക്ഷ്യമിടുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ ചിത്രത്തിൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ 291.65 കോടിയും രണ്ടാമത്തെ ആഴ്ചയിൽ 141.4 കോടി രൂപയുമാണ് നേടിയത്. ഗദർ 2, പത്താൻ, ജവാൻ എന്നീ സിനിമകളെ മറികടന്നു രണ്ടാം വാരത്തിൽ ഏറ്റവും കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം എന്ന പേര് Stree 2 കരസ്ഥമാക്കി.

Stree 2 Box Office Collection

മൂന്നാമത്തെ ആഴ്ച പൂർത്തിയാകുന്നതോടെ ചിത്രം കൂടുതൽ ശക്തമായ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഴ്ചയിൽ ഒപ്പത്തിന് ഒപ്പം നിന്നു മത്സരിക്കാൻ മറ്റു സിനിമകൾ ഒന്നും ഇല്ലാത്തതിനാൽ ആഭ്യന്തര തലത്തിൽ 500 കോടി രൂപയുടെ കളക്ഷൻ മറികടക്കാൻ ചിത്രത്തിന് സാധിക്കും എന്നത് നിസ്സംശയം . ഈ നേട്ടം കൈവരിക്കാൻ ഇനി വേണ്ടത് 20 കോടി മാത്രം.

Stree2-8-983x1024 Stree 2 Box Office Collection: മൂന്ന് ആഴ്ചകൊണ്ട് 500 കോടി ക്ലബ്ബിൽ.

Read Also : Hema committee report: മംഗലശേരി നീലകണ്ഠനും, ഹിറ്റ്ലർ മാധവൻകുട്ടിയും, ഭരത് ചന്ദ്രൻ IPS ഉം എവിടെ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അവരുടെ നിലപാടെന്ത്?

Stree 2 Box Office Collection : 20 Days

DayIndia Net Collection
Day 0 Wednesday₹ 8.5 Cr
Day 1 – 1st Thursday₹ 51.8 Cr
Day 2 – 1st Friday₹ 31.4 Cr
Day 3 – 1st Saturday₹ 43.85 Cr
Day 4 – 1st Sunday₹ 55.9 Cr
Day 5 – 1st Monday₹ 38.1 Cr
Day 6 – 1st Tuesday₹ 25.8 Cr
Day 7 – 1st Wednesday₹ 19.5 Cr
Day 8 – 2nd Thursday₹ 16.8 Cr
Week 1 Collection₹ 291.65 Cr
Day 9 – 2nd Friday₹ 17.5 Cr
Day 10 – 2nd Saturday₹ 33 Cr
Day 11 – 2nd Sunday₹ 42.4 Cr
Day 12 – 2nd Monday₹ 18.5 Cr
Day 13 – 2nd Tuesday₹ 11.75 Cr
Day 14 – 2nd Wednesday₹ 9.75 Cr
Day 15 – 3rd Thursday₹ 8.5 Cr
Week 2 Collection₹ 141.4 Cr
Day 16 – 3rd Friday₹ 8.5 Cr
Day 17 – 3rd Saturday₹ 16.5 Cr
Day 18 – 3rd Sunday₹ 22 Cr
Day 19 – 3rd Monday₹ 6.75 Cr
Day 20 – 3rd Tuesday₹ 0.75 Cr
Total₹ 487.55 Cr
Source : sacnilk

2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രവും, 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രവും, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ ഹിന്ദി ചിത്രവും ആണ് Stree 2.

Stree 2 Box Office Collection

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *