ഈ ഓണം മലയാള സിനിമക്ക് പൊന്നോണം.
തിയറ്ററിൽ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പുകയാണ് മലയാള സിനിമ. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും സിനിമകൾ ഒന്നിച്ചു ഓണത്തിന് ഒരേ സമയം ഹിറ്റാവുന്നത്. “കുറേക്കാലം ആയി ഇതുപോലെ ഒരു ഹിറ്റിൻ്റെ ഭാഗം ആവണമെന്ന് ഞാൻ വിചാരിക്കുന്നു, ഇത് ശരിക്കും ‘അടിച്ചു ബുൾസ് ഐ’ തന്നെ “. എന്ന് ആസിഫിൻ്റെ വാക്കുകൾ.
onam release malayalam movies
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയുടെ അന്തസ്സ് കുറച്ചു താഴ്ന്നിരിക്കുന്ന സമയത്തു ആണ് ഓണം എത്തുന്നത്. അതിൻ്റെ ക്ഷതം ഓണക്കാല റിലീസ് സിനിമയ്ക്കു ബാധിക്കും എന്ന സാഹചര്യം ഉണ്ടായിരുന്നു. പക്ഷെ തങ്ങളുടെ സിനിമയിൽ കോൺഫിഡൻസ് ഉള്ളതിനാൽ കിഷ്കിന്ധ കാണ്ഡം, ARM, കൊണ്ടൽ , ബാഡ് ബോയ്സ്, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നീ സിനിമകൾ ഓണം റിലീസ് ആയി പുറത്തിറക്കി. സിനിമ പ്രേക്ഷകർ ഓണ സദ്യ ആയി ഈ സിനിമകളെ സ്വീകരിക്കുകയും ചെയ്തു. നല്ല സദ്യ വിളമ്പിയാൽ മലയാളി സ്വീകരിക്കും എന്ന് ഉറപ്പിച്ച് ഈ ഓണക്കാലം. പിന്നെ താരങ്ങളുടെ പേർസണൽ ലൈഫ് എന്തായാലും തങ്ങൾക്കു വിഷയമല്ല എന്നു മലയാളികൾ കാണിച്ചു കൊടുക്കുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാളികൾ ഏറെ ക്ഷുഭിതരായത് മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ ആയതിനാൽ ഇപ്രാവശ്യത്തെ ഓണം റിലീസിൽ നിന്നും അവർ വിട്ടു നിന്നു. എല്ലാ ഓണക്കാലവും ഒരു മമ്മൂട്ടി മോഹൻലാൽ ചിത്രം കൊണ്ട് ആഘോഷിച്ചിരുന്ന മലയാളികൾ ഈ ഓണം യുവ താരങ്ങളെ ഏറ്റെടുത്തു ആഘോഷമാക്കി. മോഹൻലാലും മമ്മൂട്ടിയും ഇല്ലാത്ത ഒരു ഓണം ആയിരുന്നു 2024 ലെ ഓണം.
കിഷ്കിന്ധ കാണ്ഡത്തിനു സത്യൻ അന്തിക്കാടിൻ്റെ അംഗീകാരം. “എന്നെ ശരിക്കും അത് അതിശയിപ്പിച്ചു എന്ന് വേണം പറയാം, കാരണം ഒരു നല്ല സിനിമയുടെ സംസ്കാരം വീണ്ടും മലയാളത്തിലേക്ക് വരുന്ന ഒരു രീതി എനിക്ക് തോന്നി. എന്നെ അദ്ഭുതപ്പെടുത്തിയത് ആസിഫ് അലി തന്നെ ആണ്. ആസിഫ് അലി മലയാള സിനിമയുടെ മുൻ നിരയിലേക്ക് എത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം “. സത്യൻ അന്തിക്കാടിൻ്റെ ഈ വാക്കുകൾ സിനിമയ്ക്കു കിട്ടിയ വലിയ ഗ്രേസ് മാർക്ക് ആണ്.
Read Also : മാത്യു തോമസിൻ്റെ പുതിയ ചിത്രം കപ്പ് (Cup Movie) സെപ്റ്റംബർ 27 ന് തീയേറ്ററുകളിലേക്ക്.
ടോവിനോയുടെ അജയൻ്റെ രണ്ടാം മോഷണം പ്രേക്ഷകൻ്റെ കൈയടി നേടി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. പെപ്പെയുടെ കൊണ്ടൽ കടലിൻ്റെ കഥ പറഞ്ഞു തിയേറ്ററിൽ ഓളം ഉണ്ടാക്കുന്നു. ഒമർ ലുലുവിൻ്റെ റഹ്മാൻ, ബാബു ആൻ്റണി, ധ്യാൻ ചിത്രം ബാഡ് ബോയ്സ് ഒരു അങ്കകുറി തന്നെ ആണ്. ഒമർ ലുലുവിൻ്റെ നെഗറ്റീവ് ഇമേജ് മറികടക്കാൻ ഈ സിനിമക്കു ആവുമോ? അങ്ങനെ എല്ലാം കൂടി ഓണം കെങ്കേമം ആക്കി മലയാള സിനിമ.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുങ്ങി താണു കിടക്കുന്ന മലയാള സിനിമക്ക് വലിയൊരു ആശ്വാസം തന്നെ ആണ് ഓണത്തിന് റിലീസ് ആവുക മാത്രമല്ല, വൻ ഹിറ്റ് ആവുക കൂടെ ചെയ്ത ഈ മലയാള ചിത്രങ്ങൾ.