വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ശേഷം അതിലെ രണ്ടാമത്തെ ഗാനത്തിൻ്റെ ദൃശ്യം അനിരുദ്ധ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ബുധനാഴ്ച പുറത്തു വിട്ടിരിക്കുന്നു. ഹണ്ടർ വന്താർ എന്ന് പേരിട്ടിരിക്കുന്ന ഗാനം, ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചരിക്കുന്നു.
രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ സിനിമയിലെ ആദ്യ ഗാനത്തിൽ രജനികാന്തിൻ്റെയും മഞ്ജു വാരിയറിൻ്റെയും തകർപ്പൻ പ്രകടനം റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ വൈറൽ ആയിരുന്നു. ഇപ്പൊ ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഹണ്ടർ വന്താർ ചിത്രത്തിൻ്റെ സംഗീതസംവിധായകനായ അനിരുദ്ധ് തന്നെ പുറത്തുവിട്ടിരിക്കുന്നു.
hunter vantaar song rajinikanth vettaiyan movie
ജയിലറിനു ശേഷം രജനികാന്തും അനിരുദ്ധും ഒരുമിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ജയിലറിലെ പോലെ തന്നെയുള്ള ഫാസ്റ്റ് നമ്പർ ഗാനങ്ങൾ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഈ ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അനിരുദ്ധ് ഈണം നൽകിയ തെരുക്കുറൽ അറിവിൻ്റെ വരികൾ ആലപിച്ചിരിക്കുന്നത് സിദ്ധാർത്ഥ് ബസ്രൂറും അനിരുദ്ധും ചേർന്നാണ്. മുഴുവൻ ഗാനവും വെള്ളിയാഴ്ച സെപ്റ്റംബർ 20 ന് പുറത്തിറങ്ങും. ഒക്ടോബർ 10 ന് ചിത്രം തിയേറ്ററുകളിലെത്തും.
Read Also : ഒരു കട്ടിൽ ഒരു മുറി(Oru Kattil Oru Muri) ഒക്ടോബർ 4 ന് പ്രദർശനത്തിനെത്തുന്നു.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, വിജെ രക്ഷൻ എന്നിവരടങ്ങുന്ന ഒരു വൻ താരനിര തന്നെ വേട്ടയാനിൽ അണിനിരക്കുന്നു. ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് വേട്ടയ്യൻ. 33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടി ആണ് വേട്ടയ്യൻ. 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്.