നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യങ്ങൾ തുടർന്ന് കൊച്ചിയിൽ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണു കവിയൂർ പൊന്നമ്മയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയ മലയാള സിനിമയുടെ പൊന്ന് ‘അമ്മ’ യായ കവിയൂർ പൊന്നമ്മ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു കരിമാളൂരിലെ തൻ്റെ വീട്ടിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
Kaviyoor Ponnamma is admitted in kochi hospital 20924
മലയാള സിനിമയിലെ വാത്സല്യ നിധിയായ അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു.
മോഹൻലാലിൻ്റെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. പഴയതലമുറയിലെ സത്യനും പ്രേംനസ്സീറും മധുവും പുതിയ തലമുറയിലെ ദിലീപും പൃഥ്വിരാജുമുൾപ്പെടെ മലയാള സിനിമാരംഗത്തെ മിക്ക നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്.അഭിനയിച്ച അമ്മവേഷങ്ങളിൽ ഭൂരിപക്ഷവും സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു.
കവിയൂർ പൊന്നമ്മ അസുഖമെല്ലാം ഭേദമായി ജീവിതത്തിലേക്ക് തിരികെ എത്തണേ എന്ന തികഞ്ഞ പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും മലയാള സിനിമാലോകവും.