Sat. Dec 21st, 2024

മലയാള സിനിമയിലെ വാത്സല്യ നിധിയായ അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു.

മലയാള സിനിമയിലെ വാത്സല്യ നിധിയായ അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കൊച്ചിയിൽ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണു കവിയൂർ പൊന്നമ്മയെ പ്രവേശിപ്പിച്ചിരുന്നത്.

Actress and singer Kaviyoor Ponnamma passed away

Kaviyoor-Ponnamma-2 മലയാള സിനിമയിലെ വാത്സല്യ നിധിയായ അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു.

സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയ മലയാള സിനിമയുടെ ‘പൊന്ന് അമ്മ’ യായ കവിയൂർ പൊന്നമ്മ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

മോഹൻലാലിൻ്റെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. പഴയതലമുറയിലെ സത്യനും പ്രേംനസ്സീറും മധുവും പുതിയ തലമുറയിലെ ദിലീപും പൃഥ്വിരാജുമുൾപ്പെടെ മലയാള സിനിമാരംഗത്തെ മിക്ക നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. 20 വയസുള്ളപ്പോൾ 1965 ൽ തൊമ്മൻ്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി ആണ് കവിയൂർ പൊന്നമ്മ ആദ്യം അഭിനയിക്കുന്നത്.

Kaviyoor-Ponnamma-1-fi-1024x540 മലയാള സിനിമയിലെ വാത്സല്യ നിധിയായ അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു.

Actress and singer Kaviyoor Ponnamma passed away

എൽ.പി.ആർ. വർമ്മയുടെ കീഴിലും വെച്ചൂർ എസ് ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ച കവിയൂർ പൊന്നമ്മ പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിൻ്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. KPAC യുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി.

ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ 4 തവണ (1971, 72, 73, 94 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തീർഥയാത്രയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട് . അതിലെ ‘അംബികേ ജഗദംബികേ’ എന്ന പ്രശസ്തമായ ഭക്തിഗാനത്തിൽ കവിയൂർ പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം അനുഭവേദ്യമാകുന്നു. 2021 ൽ റിലീസ് ചെയ്ത ‘ആണു പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മ അവസാനമായി അഭിനയിച്ചു തിയറ്ററുകളിലെത്തിയ സിനിമ.

Actress and singer Kaviyoor Ponnamma passed away

1945 സെപ്റ്റംബർ 10 ന് പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ ടി പി ദാമോദരൻ, അമ്മ ഗൗരി. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂർ പൊന്നമ്മയുടെ ഭർത്താവ്. ലേലം എന്ന ചിത്രത്തിൽ എം.ജി സോമൻ്റെ ഭാര്യയായി അഭിനയിച്ച അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക സഹോദരിയാണ്.

ഒരു കട്ടിൽ ഒരു മുറി(Oru Kattil Oru Muri) ഒക്ടോബർ 4 ന് പ്രദർശനത്തിനെത്തുന്നു.

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *