ഷീബ വാസൻ്റെ വരികൾക്ക് യുവ സംഗീതസംവിധായകൻ മഹേശ്വർ സംഗീതസംവിധാനം നിർവ്വഹിച്ചു, YesWe Creations ൻ്റെ ബാനറിൽ നവിമുംബൈ കലാകാരൻമാർ ചേർന്ന് ഓണത്തിനിറങ്ങിയ മലയാളം മ്യൂസിക്കൽ ആൽബമാണ് “അരികിൽ”.
പ്രശസ്ത പിന്നണിഗായകൻ അഭിജിത്ത് കൊല്ലമാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. YesWe Creations ഇറക്കുന്ന ഏഴാമത്തെ മ്യൂസിക്കൽ ആൽബമാണ് അരികിൽ. നവിമുംബൈ ഉൾവയിൽ താമസിക്കുന്ന ഷീബ വാസനാണ് ഏഴു പാട്ടുകളുടേയും രചന നിർവഹിച്ചിട്ടുള്ളത്.
Read Also : മോഹൻലാലും മമ്മൂട്ടിയും ഇല്ലാതെ ഒരു ഓണം; മലയാളികൾക്ക് ഓണസദ്യ വിളമ്പി മലയാള സിനിമ.
പാലക്കാടിൻ്റെ പ്രകൃതി ഭംഗിയിൽ ചിത്രീകരിച്ചിട്ടുള്ള ഈ ആൽബത്തിൻ്റെ സംവിധാനവും സ്ക്രിപ്റ്റും നിർവഹിച്ചിട്ടുള്ളത് കെവിൻ രാമചന്ദ്രനാണ്. ഒട്ടനവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള വിഷ്‌ണു ശശികുമാറാണ് നായക കഥാപാത്രം. പുതുമുഖ താരം അനന്യ നായികയും ശരത് സഹനടനായും ഇതിൽ വേഷമിടുന്നു. ആൽബത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത് ശ്രീവത്സനാണ്.
Arikil Malayalam Album Song YesWe Creations
സ്വതന്ത്ര സംഗീതസംവിധാനത്തിൽ ശ്രദ്ധ നൽകുന്ന മഹേശ്വർ മുംബയിലെ അറിയപ്പെടുന്ന ഗായകരിലൊരാളാണ്. മഹേശ്വറിൻ്റെ സംവിധാനത്തിൽ ഇതിന് മുന്നേ റിലീസ് ചെയ്ത “ഓണപൂത്താലം”, “എൻ്റെ നാഥൻ” എന്നീ ആൽബങ്ങൾ ഏറെ പ്രേക്ഷകപ്രശംസ നേടിയ ആൽബങ്ങളായിരുന്നു.
റേഡിയോ കൊച്ചി 90fm സംപ്രേക്ഷണത്തിനായി സെലക്ട് ചെയ്ത ഈ ഗാനം ഓണം സ്പെഷ്യൽ ആയി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.