Mon. Dec 23rd, 2024

ആഗസ്റ്റ് 8 ന് റിലീസ് ആയ ‘CHECKMATE’ അനൂപ് മേനോൻ്റെ ഏറ്റവും ചിലവേറിയ സിനിമ.

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന പുതിയ ചിത്രം “CHECKMATE”. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും, ചടുലവും തീവ്രവുമായ സംഭാഷണങ്ങളുമായി ശ്രദ്ധ നേടി CHECKMATE ൻറെ ട്രെയിലർ. ഓരോ നിമിഷവും സംഭ്രമം ജനിപ്പിക്കുന്ന രംഗങ്ങളുമായി എത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. രതീഷ് ശേഖരാണ് ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Checkmate3 ആഗസ്റ്റ് 8 ന് റിലീസ് ആയ 'CHECKMATE' അനൂപ് മേനോൻ്റെ ഏറ്റവും ചിലവേറിയ സിനിമ.
Image Source: Instagram

ഒരു മൈൻഡ് ​ഗെയിം ത്രില്ലർ ചിത്രമാണ് CHECKMATE. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്. വിദേശത്തുള്ളൊരു ഫാർമ്മ കമ്പനിയുടെ ഉടമയായ അനൂപ് മേനോൻ നല്ല സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത്. പണം, അധികാരം, കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയിലൂടെ ഒക്കെ ആണ് സിനിമയുടെ സഞ്ചാരം.

തന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ഇതെന്നും, സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുമായി ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും സോഷ്യൽ മീഡിയയിൽ അനൂപ് മേനോൻ കുറിച്ചിരുന്നു.

Checkmate2 ആഗസ്റ്റ് 8 ന് റിലീസ് ആയ 'CHECKMATE' അനൂപ് മേനോൻ്റെ ഏറ്റവും ചിലവേറിയ സിനിമ.
Image Source: Instagram

ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാതന്തു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളും അടുത്തിടെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ട്രെയിലർ പ്രേക്ഷകരെ സിനിമയ്ക്കായി കാത്തിരിക്കാൻ പ്രേരിപ്പിച്ചെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു ഉയരാൻ ചിത്രത്തിന് സാധിക്കില്ല.

ചീഫ് അസോസിയേറ്റ് ഡയറക്ടർ ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ സംഗീത് പ്രതാപ്, എഡിറ്റർ പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ് ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ പോൾ സ്റ്റാമ്പർ, ഗാനരചന ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, പശ്ചാത്തലസംഗീതം റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ് ബിലാൽ റഷീദ്, വിഎഫ്എക്സ് ഗാസ്പർ മ്ലാകർ, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വിതരണം സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്‍റ്, പിആർഒ പി. ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

CHECKMATE Trailer:

ചിത്രം ആഗസ്റ്റ് 8 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.

Read Also : Ekam Web Series: കന്നഡ ആന്തോളജി വെബ് സീരീസ് വിമർശകരുടെ പ്രശംസ നേടി മുന്നേറുന്നു. OTT റിലീസ് രംഗത്തെ പുതിയ വിപ്ലവം.

Nunakuzhi OTT Release: ജിത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി സിനിമ എപ്പോൾ ഏതു ഒറ്റിറ്റി യിൽ?

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *