Sun. Dec 22nd, 2024

മാത്യു തോമസിൻ്റെ പുതിയ ചിത്രം കപ്പ് (Cup Movie) സെപ്റ്റംബർ 27 ന് തീയേറ്ററുകളിലേക്ക്.

മാത്യു തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കപ്പ്. ജൂഡ് ആൻ്റണി ജോസഫിൻ്റെ ഓം ശാന്തി ഓശാന, ഒരു സെക്കൻ്റ് ക്ലാസ് യാത്ര, അമർ അക്ബർ ആൻ്റണി എന്നീ ചിത്രങ്ങളിൽ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള സഞ്ജു വി.സാമുവലിൻ്റെ ആദ്യത്തെ സ്വതന്ത്ര ചിത്രമാണ് ഇത്.

Cup-movie-1-1-1024x1024 മാത്യു തോമസിൻ്റെ പുതിയ ചിത്രം കപ്പ് (Cup Movie) സെപ്റ്റംബർ 27 ന് തീയേറ്ററുകളിലേക്ക്.
Image Source: Instagram

Cup movie

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നിഖിൽ പ്രവീൺ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. അഖിലേഷ് ലതാ രാജയും ഡെൻസൺ ഡ്യൂറോമും സഞ്ജു വി.സാമുവലും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

കപ്പ് (Cup Movie) കഥാതന്തു:

മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിൻ്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കപ്പ്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ സ്വപ്നം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും സ്കൂളുമൊക്കെ അവനോടൊപ്പം ചേരുന്നു. അതിൻ്റെ ശ്രമങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും, അതിനിടയിലൂടെ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ളീൻ എൻ്റെർടൈനറാണ് ഈ ചിത്രം. ഒരു മലയോര ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകമാണ്. കണ്ണനായി എത്തുന്നത് മാത്യു തോമസ്സാണ്.

Cup-movie-4-1024x736 മാത്യു തോമസിൻ്റെ പുതിയ ചിത്രം കപ്പ് (Cup Movie) സെപ്റ്റംബർ 27 ന് തീയേറ്ററുകളിലേക്ക്.
Image Source: Instagram
Read Also : Stree 2 Box Office Collection: മൂന്ന് ആഴ്ചകൊണ്ട് 500 കോടി ക്ലബ്ബിൽ.

Cup movie

പതുമുഖം റിയാ ഷിബു ആണ് മാത്യുവിൻ്റെ നായികയായി എത്തുന്നത്. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു. കൂടാതെ ബേസിൽ ജോസഫ്, ജൂഡ് ആൻ്റണി ജോസഫ്, ഇന്ദ്രൻസ്, അനിഘ സുരേന്ദ്രൻ, ഗുരു സോമസുന്ദരം, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റിംഗ് റെക്സൺ ജോസഫ്, കലാസംവിധാനം ജോസഫ് തെല്ലിക്കൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പൗലോസ് കുറു മുറ്റം, പ്രൊഡക്ഷൻ കൺടോളർ നന്ദു പൊതുവാൾ, പി ർ ഒ വാഴൂർ ജോസ്.

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *