പക്ഷേ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, മുഖം, അങ്ങനെയൊരു അവധിക്കാലത്ത്, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളുടെ Director Mohan രാവിലെ 10 മണിയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞു മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതിനു ശേഷമാണ് സിനിമയിൽ പ്രവർത്തിക്കുന്നവരുമായുള്ള ബന്ധങ്ങൾ തുടങ്ങുന്നത്. അച്ഛന്റെ ഒരു സുഹൃത്ത് വഴി പ്രശസ്ത സംവിധായകൻ എം.കൃഷ്ണന്‍ നായരെ പരിചയപ്പെട്ട മോഹൻ പിന്നീടങ്ങോട്ട് പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോവുകയും ചെയ്തു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.
Director Mohan
ആദ്യ സ്വതന്ത്ര സംവിധായകൻ ആവുന്നത് 1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ്. മോഹൻ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം കുറിക്കുന്നത്.ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
മോഹൻ സിനിമകളുടെ പ്രധാന പ്രമേയം പ്രണയം ആയിരുന്നു . എൺപതുകളിലെ മുൻ നിര സംവിധായകരിൽ ഒരാളായിരുന്നു. ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്‍റിനെ അവസരങ്ങൾ കൊടുത്തു സിനിമയിലേക്ക് കൊണ്ട് വന്നതും മോഹൻ ആയിരുന്നു.
രണ്ടു പെണ്‍കുട്ടികള്‍ എന്ന മോഹൻറെ സിനിമയിലെ നായികയായ അനുപമയാണ് മോഹന്‍റെ ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കൾ ആണ്. ‘ദ് ക്യാംപസ്’ ആണ് മോഹന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ സിനിമ. 2005 ൽ ആയിരുന്നു ഇത് പ്രദർശനത്തിന് എത്തിയത്. മലയാള സിനിമയ്ക്കു നല്ല ചിത്രങ്ങൾ സമ്മാനിച്ച മോഹനന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Read Also : “Velichappadu-The Revealer of Lights” : വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവിയുടെ ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.
Read News in English : Mysteries of Love: The Hindi Web Series Filmed on a Shoestring Budget