കന്നഡ സിനിമയിലെ പ്രശസ്ത ആക്ടറും ഫിലിം മേക്കറും ആയ രക്ഷിത് ഷെട്ടിയുടെ നിർമാണ കമ്പനി ആയ പരാമവഹ് ( Paramvah Studios) ൻറെ ആദ്യ വെബ്‌സീരിസ് ആണ് ഏകം. സന്ദീപ് പി എസ്, സുമന്ത് ഭട്ട് എന്നിവർ ആണ് ഇതിന്റെ ക്രിയേറ്റർഴ്‌സ്. ഏഴു കഥകൾ ചേർന്ന ആന്തോളജി വിഭാഗത്തിൽ ഉള്ള വെബ് സീരീസ് ആണ് ഏകം. കാരുണ്യം, ശാക്തീകരണം, സംസ്കാരം, പാരമ്പര്യം എന്നിവയുടെ കഥകൾക്ക് സാക്ഷ്യം വഹിക്കാൻ ഈ ചിത്രം നിങ്ങളെ കർണാടകയുടെ കോസ്റ്റൽ ബെൽറ്റ് ആയ കരാവലി മേഖലയിലേക്കുള്ള ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നു.
Ekam web series റിലീസ് തീയതി & പ്ലാറ്റഫോം:
ജൂലൈ 13 നു www.ekamtheseries.com എന്ന പ്ലാറ്റഫോമിലൂടെ റിലീസ് ആയ ഏകം ഇതിനോടകം വിമർശകരുടെ പ്രശംസ നേടി മുന്നേറുന്നു. 35 മിനുട്ടുകളോളം ഉള്ള 7 കഥകൾ ആണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. സുമന്ത് ഭട്ട്, സ്വരൂപ് ഇളമൺ, സനൽ അമൻ, ശങ്കർ ഗംഗാധരൻ, വിവേക് വിനോദ് എന്നീ അഞ്ചു സംവിധായകരുടെ ഏഴു സീരീസ് ചേർന്നതാണ് ഏകം.
പ്രകാശ് രാജ്, രാജ് ബി ഷെട്ടി, ഷൈൻ ഷെട്ടി, മാനസി സുധീർ, പ്രകാശ് തുമിനാട്, ഷനിൽ ഗുരു, മൈം രാംദാസ്, ഉജ്വല് യു വി, പല്ലവി കുടക്, ചമ്പ പി ഷെട്ടി, ബാബു അന്നൂർ, സനൽ അമൻ, പാർഷതി ജെ നാഥ്, ബസുമ കുടക്, തേജഷ്വി വിഘ്നേഷ്, വിജയലക്ഷ്മി ബി റായ്, ഇസ്മയിൽ വിറ്റല്ല, അരുണിമ മിഞ്ച്, രേവതി നാദ്ഗിർ, ക്ലിംഗ് ജോൺസൺ, സുഹാൻ ഷെട്ടി, ശ്രേയ ആചാര്യ എന്നിവരാണ് ഇതിലെ പ്രമുഖ അഭിനയതാക്കൾ.
എന്തുകൊണ്ട് വലിയ OTT പ്ലാറ്റഫോമിൽ Ekam web series റിലീസ് ആയില്ല?
ക്രിയേറ്റർ ആയ സന്ദീപ് പി എസ് OTT പ്ലേ എന്ന ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത് ഇങ്ങനെ, “വലിയ പ്ലാറ്റുഫോമുകൾ ഏകം സീരിസിനെ റിജെക്ട് ചെയ്യുക ആയിരുന്നു. ധാരാളം പുതിയ പ്രൊജെക്ടുകൾ ആളുകൾ നിർമിക്കുന്നതും, അത് OTT കൾ വാങ്ങുന്നതും കണ്ടിട്ടാണ് ഞങ്ങൾ Ekam web series തുടങ്ങുന്നത്. ആ സമയത്തു വിചാരിച്ചു, ഇതാണ് വലിയ OTT കളിൽ റിലീസ് ചെയ്യാൻ പറ്റിയ സമയം എന്ന്, പക്ഷെ ഞങ്ങൾ വിചാരിച്ചിരുന്ന പോലെ ആയിരുന്നില്ല കാര്യങ്ങൾ. കോവിഡിനു മുൻപേ ആണ് ഞങ്ങൾ വർക്ക് തുടങ്ങിയത്. OTT പ്ലാറ്റുഫോമുകളെല്ലാം തന്നെ അവരുടെ പോളിസികൾ കോവിഡിനു ശേഷം വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടായിരുന്നു. പല വലിയ OTT പ്ലാറ്റുഫോമുകളും ഞങ്ങളുടെ വെബ് സീരീസ് മുഴുവനായും കണ്ടുപോലും നോക്കാതെ തള്ളികളഞ്ഞപ്പോൾ ആണ് ഏറ്റവും വിഷമം തോന്നിയത്. എന്നാലും കോൺടെന്റ് മാർക്കറ്റ് വാല്യൂ ഉള്ളതായി തോന്നിയതുകൊണ്ടു ഞങ്ങൾ കാത്തിരുന്നു. പക്ഷെ 2 വർഷത്തോളം പല വാതിലുകളിലും മുട്ടിയിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ ആണ് ഈ ആശയത്തിലേക്ക് ഞങ്ങൾ എത്തിയത്.”
www.ekamtheseries.com എന്ന വെബ് സൈറ്റിൽ 149 രൂപയ്ക്കു Ekam web series മുഴുവനായും കാണാൻ സാധിക്കും. ഒപ്പം BTS ഡോക്യൂമെന്ററിയും ആസ്വദിക്കാം.