വിശ്വക് സെന്നിൻ്റെ Gangs of Godavari നെറ്റ്ഫ്ലിക്സ് OTT-യിൽ ജൂൺ 14 നു റിലീസ് ചെയ്തു.
ടീസറുകൾ, പോസ്റ്ററുകൾ, ട്രെയിലറുകൾ എന്നിവയിലൂടെ ആവേശം ജനിപ്പിച്ച ഗാങ്‌സ് ഓഫ് ഗോദാവരി മെയ് 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. പോസിറ്റീവ് ടോക്കിനൊപ്പം മികച്ച ഓപ്പണിംഗും ഈ ചിത്രത്തിനു ലഭിച്ചിരുന്നു. ഗ്രാമീണ ആക്ഷൻ ഡ്രാമ ചിത്രമായ ഗ്യാങ്‌സ് ഓഫ് ഗോദാവരി മികച്ച കളക്ഷൻ നേടിയിരുന്നു. മെയ് 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഗാങ്‌സ് ഓഫ് ഗോദാവരി 15 ദിവസത്തിനുള്ളിൽ OTT-യിൽ എത്തുന്നു എന്നത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ജൂൺ അവസാനവാരം ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിച്ചതു എങ്കിലും റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിംഗിലേക്ക് എത്തുന്നത്.
ഗാമി പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിശ്വക് സെൻ നായകനായെത്തുന്ന ചിത്രമാണ് ‘ഗ്യാങ്‌സ് ഓഫ് ഗോദാവരി‘. ഗോദാവരിയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ആക്ഷൻ ഡ്രാമയിൽ ഡിജെ ടില്ലു ഫെയിം നേഹ ഷെട്ടിയാണ് വിശ്വക് സെന്നിൻ്റെ നായികയായി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് നടി അഞ്ജലി രത്‌നമാല എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണ ചൈതന്യയാണ്. ടീസറുകൾ, പോസ്റ്ററുകൾ, ട്രെയിലറുകൾ എന്നിവയിലൂടെ ആവേശം ജനിപ്പിച്ച ഗാങ്‌സ് ഓഫ് ഗോദാവരി മെയ് 31ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും നെറ്റ്‌ഫിക്സ് ഒടിടിയിൽ സ്ട്രീമിംഗിനായി ഗാങ്‌സ് ഓഫ് ഗോദാവരി ലഭ്യമാണ്. ശ്രീകര സ്റ്റുഡിയോസ് നിർമ്മിച്ച Gangs of Godavari സിതാര എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മാതാവ് നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്.
ഹൈപ്പർ ആദി, നാസർ, മധു നന്ദൻ, പ്രവീൺ, ഗോപരാജു രമണ, പൃഥ്വി രാജ്, ആയിഷ ഖാൻ (പ്രത്യേക ഗാനം) തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു . യുവൻ ശങ്കർ രാജയാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാങ്‌സ് ഓഫ് ഗോദാവരി എന്ന സിനിമ തിയേറ്ററുകളിൽ കാണാതെ പോയോ?എങ്കിൽ ആക്ഷൻ സിനിമകൾ കാണുന്നവർക്ക് ഗ്യാങ്‌സ് ഓഫ് ഗോദാവരി വാരാന്ത്യത്തിൽ നല്ലൊരു തിരഞ്ഞെടുപ്പാണ്.
Gangs of Godavari ഹൈദരാബാദ്:
നടി അഞ്ജലിയെ പൊതുവേദിയില്‍ നടന്‍ ബാലകൃഷ്ണ തള്ളിയതിന്‍റെ പേരില്‍ വിവാദത്തിലായ ഒരു ചിത്രമായിരുന്നു ഗ്യാങ്‌സ് ഓഫ് ഗോദാവരി. ഈ വിവാദം പിന്നീട് കെട്ടടങ്ങിയെങ്കിലും ഇത് ചിത്രത്തെ വിജയിപ്പിച്ചെടുക്കുന്നതില്‍ ഒരു ഗുണവും ചെയ്തില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. തെലുങ്കു മീഡിയ ഈ ചിത്രം ഒരു ഹിറ്റ് ചിത്രമാണെന്ന് അവകാശപ്പെടുന്നു എങ്കിലും ഈ ചിത്രം ഒരു പരാജയമായിരുന്നു.