Mon. Dec 23rd, 2024

Indian 2 കൽക്കിയുടെ അരികത്തു പോലുമെത്താതെ പരാജയം ഏറ്റുവാങ്ങിയോ?

28 വർഷത്തിനു ശേഷം Indian 2 ലോകമ്പാടുമുള്ള് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഉലഗ നായകൻ കമലഹാസൻ്റെ ഏറ്റവും ശക്തമായ ഒരു കഥാപാത്രം വീണ്ടും നമുക്ക് മുന്നിലെത്തുന്നു. കൽകിയോട് കിട പിടിക്കാൻ Indian 2 വിന് ആകുമോ? രണ്ടു സിനിമകളും പോയിൻ്റ് ചെയ്യുന്നത് മനുഷ്യൻ്റെ സ്വാർഥത എന്ന വിഷയത്തിലേക്ക് ആണ്. ഇന്ത്യൻ 2 ൽ അത് ഇന്നത്തെ സോഷ്യൽ പൊളിറ്റിക്കൽ സഹചര്യത്തിലൂടെ കടന്നു പോകുന്നു. കൽകിയിൽ അതു കാല്പനികതയുടെയും , മിത്തോളജിയിലൂടെ യും സഹായത്തോടെ പറയുന്നു.

Inidan-Kalkki Indian 2 കൽക്കിയുടെ അരികത്തു പോലുമെത്താതെ പരാജയം ഏറ്റുവാങ്ങിയോ?
Image Source : Twitter

വളരെ സമയമെടുത്ത് പല ഷെഡ്യൂൾ ആയിട്ടാണ് ശങ്കർ ഈ സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. നെടുമുടി വേണുവിൻ്റെ അഭാവം അറിയിക്കാത്ത വണ്ണം AI ടെക്നോളജി ഉപയോഗിച്ചാണ് അദ്ദേഹത്തിൻറെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. മണ്മറഞ്ഞു പോയ മൂന്നു അതുല്യ പ്രതിഭകളെ ആണ് AI ലൂടെ ശങ്കർ ഈ സിനിമയിൽ പുനർജനിപ്പിച്ചിരിക്കുന്നത്. നെടുമുടി വേണു, വിവേക്, മനോബാല എന്നിവരാണ് മണ്മറഞ്ഞു പോയ ഈ മൂന്നു അഭിനയ പ്രതിഭകൾ.

indian-2-4-1024x1015 Indian 2 കൽക്കിയുടെ അരികത്തു പോലുമെത്താതെ പരാജയം ഏറ്റുവാങ്ങിയോ?
Image Source : Instagram

ശങ്കറിൻ്റെ ബോയ്സ് എന്ന സിനിമയിലൂടെ രംഗ പ്രവേശം ചെയ്ത സിദ്ധാർത്ഥ് ഈ സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 21 വര്ഷങ്ങള്ക്കു മുന്നേ “ഇത് നിൻറെ ആദ്യത്തെ സിനിമ അഭിനയിച്ചിട്ടു പോ” എന്ന് പറഞ്ഞു സിനിമയിലേക്ക് അവസരം കൊടുത്ത ബ്രഹ്മാണ്ഡ ചലച്ചിത്ര സംവിധായകൻ ശങ്കർ, വീണ്ടും ഇതാ നിനക്ക് മറ്റൊരു അവസരം കൂടെ “അഭിനയിച്ചിട്ടു പോ” എന്ന് പറഞ്ഞു Indian 2 ൽ വീണ്ടും ഒരു അവസരം തന്നിരിക്കുന്നു. അതും തന്റെ പ്രിയപ്പെട്ട നടൻ കമൽ ഹസ്സൻറെ കൂടെ, എന്ന് സിദ്ധാർത്ഥ് കൊച്ചിയിൽ വച്ച് നടന്ന ഇന്ത്യൻ 2 ൻറെ പ്രെസ്സ് മീറ്റിൽ പറഞ്ഞു.

Sidharth-824x1024 Indian 2 കൽക്കിയുടെ അരികത്തു പോലുമെത്താതെ പരാജയം ഏറ്റുവാങ്ങിയോ?
Image Source : Instagram

Indian 2 4DX:

4DX ഫോർമാറ്റിൽ സൗദി അറേബ്യ യിൽ റിലീസ് ആകുന്ന ആദ്യത്തെ ഇന്ത്യൻ സിനിമാ ആണ് ഇന്ത്യൻ 2. ഇന്ത്യൻ 2 ൻ്റെ മറ്റൊരു പ്രത്യേകത, മ്യൂസിക് A.R. റഹ്മാനു പകരം അനിരുദ്ധ് ആണ് ചെയ്തിരിക്കുന്നത് എന്നാണ്.

Read Also : Indian 2 ട്രെയ്‌ലർ ഡീകോഡ്

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *