ഇന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം Indian 2 ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലർ ആരംഭിക്കുന്നത് ഇന്ത്യയുടെ ഇന്നത്തെ തൊഴിൽ ഇല്ലായ്മയായും പിന്നെ, കിട്ടുന്ന ജോലിക്കു ശരിയായ വേദനം ഇല്ലായ്മയെ കുറിച്ചും പറഞ്ഞുകൊണ്ടാണ്. ഇന്ന് രാജ്യം നേരിടുന്ന പ്രധാന വിഷയം പണം പണമുള്ളവർക്കിടയിൽ കുന്നു കൂടുന്നതും , പണമില്ലാത്തവർ വീണ്ടും ദരിദ്രർ ആവുകയും ചെയ്യുന്നതാണ്.അതുകൊണ്ടു തന്നെ ഇത് ഒരു സോഷ്യൽ ഇക്കോണോമിക്സ് പൊളിറ്റിക്സ് സംബന്ധിച്ച കഥ ആയിരിക്കും എന്ന് ഊഹിക്കാം.
Indian 2 മൂലകഥ:
1996 ൽ റിലീസ് ചെയ്ത ശങ്കർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ “ഇന്ത്യൻ” സിനിമയുടെ രണ്ടാം ഭാഗം ആണ് Indian 2 എന്നത് പേരിൽ നിന്നു തന്നെ മനസിലാക്കാം. 28 വർഷങ്ങൾക്ക് ശേഷം ആണ് രണ്ടാം ഭാഗം വരുന്നത്. സത്യസന്ധനായ ഒരു ആർമി റിട്ടയേർഡ് സ്വാതന്ത്രസമര സേനാനി ആണ് ഉലകനായകൻ കമലഹാസൻറെ കഥാപാത്രം. അദ്ദേഹം തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും, മന്ത്രിമാർക്കു എതിരെയും ഒക്കെ നടത്തുന്ന ഒറ്റയാൾ പോരാട്ടം ആയിരുന്നു ഇന്ത്യൻ സിനിമയുടെ മൂലകഥ.ഇതേ ബേസ്‌മെന്റിൽ നിന്ന് കൊണ്ട് തന്നെയായിരിക്കും ശങ്കർ Indian 2 ൻറെ കഥ സൃഷ്ടിച്ചിരിക്കാൻ സാധ്യത ഉള്ളത്. നെടുമുടി വേണുവിൻറെ കഥാപാത്രം ഇന്ത്യൻ എന്ന സേനാധിപതിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഭാഗം ട്രെയ്ലറിൽ ഉണ്ട്. ഒന്നാം ഭാഗമായ ഇന്ത്യനിൽ, സിബിഐ ഉദ്യോഗസ്ഥനായ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവിനെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2 ൽ വീണ്ടും സൃഷ്ടിച്ചിരിക്കുന്നു.
സമൂഹത്തിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കാൻ ആരുണ്ട് എന്ന് സിദ്ധാർത്ഥിന്റെ കഥാപാത്രം ചോദിക്കുന്നു. കമലഹൻസൻറെ വിവിധ ഗെറ്റപ്പുകളിൽ ഉള്ള വിഷ്വൽസ് ട്രെയിലറിൽ കാണിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ തുറന്നു കാണിക്കാൻ ശങ്കർ ധൈര്യപ്പെടും എന്ന പ്രതീക്ഷ നൽകും വിധം ആണ് ട്രെയ്‌ലർ. പക്ഷെ, അതിൽ എന്തൊക്കെ ഇന്ത്യൻ സെൻസർ ബോർഡ് സിനിമയിൽ കാണിക്കാൻ സമ്മതിക്കും എന്ന് സിനിമ പുറത്തിറങ്ങിയാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. സമൂഹത്തിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കാൻ ആരുണ്ട് എന്ന് സിദ്ധാർത്ഥിന്റെ കഥാപാത്രം ചോദിക്കുന്നു. കമലഹൻസൻറെ വിവിധ ഗെറ്റപ്പുകളിൽ ഉള്ള വിഷ്വൽസ് ട്രെയിലറിൽ കാണിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ തുറന്നു കാണിക്കാൻ ശങ്കർ ധൈര്യപ്പെടും എന്ന പ്രതീക്ഷ നൽകും വിധം ആണ് ട്രെയ്‌ലർ. പക്ഷെ, അതിൽ എന്തൊക്കെ ഇന്ത്യൻ സെൻസർ ബോർഡ് സിനിമയിൽ കാണിക്കാൻ സമ്മതിക്കും എന്ന് സിനിമ പുറത്തിറങ്ങിയാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. സിനിമയുടെ റിലീസിനായി ജൂലൈ 12 വരെ കാത്തിരിക്കാം.
Indian 2 ശങ്കർൻറെ എല്ലാ സിനിമകളെയും പോലെ തന്നെ ഒരു ബ്രഹ്മാണ്ഡ സിനിമ തന്നെയായിരിക്കും എന്ന പ്രതീക്ഷ ട്രെയ്‌ലർ നൽകുന്നു. എന്നിരുന്നാലും, ട്രെയ്‌ലറിൽ ഉടനീളം ചില പോരായ്മകൾ പ്രതിഫലിക്കുന്നു. രവിവർമ്മൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തിന്റെ സംഗീതം, ബിജിഎം എന്നിവ എ.ആർ റഹ്മാൻ ആയിരുന്നു എങ്കിൽ, ശങ്കർ – എ.ആർ റഹ്മാൻ കൂട്ടുകെട്ടിന് പകരമായി രണ്ടാം ഭാഗത്തിൽ അനിരുദ്ധ് ആണ് ബിജിഎം ചെയ്തിരിക്കുന്നത്. അനിരുദ്ധ്, ഇത് വളരെ തന്മയത്വത്തോടെ കൈ കാര്യം ചെയ്തിരിക്കുന്നു. കമലാഹാസൻറെ വിവിധ ഗെറ്റപ്പുകളിൽ ഉള്ള മേക്കപ്പിൽ വിരസതയാർന്ന കൃത്രിമത്വം നിറഞ്ഞു നിൽക്കുന്നു . ഇന്ത്യൻ ലെ കമലാഹാസൻറെ കഥാപാത്രത്തിൻറെ പ്രായവും , 28 വർഷങ്ങൾക്ക് ശേഷം ഇറങ്ങുന്ന ഇന്ത്യൻ-2 ലെ കഥാപാത്രത്തിൻറെ പ്രായവും ലോജിക്കിന് ഒത്തുവരാത്ത ഒന്നു തന്നെ ആണ്.
സ്വർണത്തിൽ മൂടി,വലിയ പണക്കാരനായ വില്ലൻ എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു കഥാപാത്രമാണ് എസ്.ജെ സൂര്യയുടേത്. ഏതു കഥാപാത്രത്തെയും കൈ വഴക്കത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന എസ്.ജെ സൂര്യയുടെ കയ്യിൽ, ഈ കഥാപാത്രവും ഭദ്രമായിരിക്കും എന്ന് ട്രെയ്‌ലറിൽ വ്യക്‌തം.
Indian 2 ട്രെയ്‌ലർ
സേനാധിപതിയുടെ ഒരു ഡയലോഗ്, അത് ഇങ്ങനെ # “ഇത് രണ്ടാമത്തെ സ്വതന്ത്ര പോരാട്ടം. ഗാന്ധി വഴിയിൽ നിങ്ങൾ, നേതാജി വഴിയിൽ ഞാൻ”.ട്രെയ്‌ലർ തുടക്കത്തിൽ സിദ്ധാർത്ഥിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് അത് ഇങ്ങനെയാണ്, # ” നമ്മൾ നമ്മുടെ നാടിന്റെ കുറവുകളെ കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും , ഇവിടുത്തെ സിസ്റ്റം ശരിയല്ല. പക്ഷെ അത് ശരിയാക്കാൻ ഒരു തുരുമ്പു കൂടി ഇളക്കി നോക്കാൻ ആരും തയ്യാറല്ല.”
ഇതിൽ നിന്നെല്ലാം ഡീകോഡ് ചെയ്യുമ്പോൾ കിട്ടുന്നത് തിന്മക്കെതിരെ പോരാടാൻ മറക്കുന്ന യുവ ജനതയ്ക്ക് ഒരു പോർവീര്യത്തിന്റെ തീക്കനൽ എറിയാൻ ഉള്ളിലേക്ക് ഇട്ടു കൊടുക്കുന്നത് പോലെയാണ്.