Sun. Dec 22nd, 2024

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത്. അനുരാഗ് കശ്യപിനൊപ്പം ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് താരം.

പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. അനുരാഗിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കൊണ്ടാണ് ഇന്ദ്രജിത്ത് തൻ്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിൻ്റെ സന്തോഷം അറിയിച്ചിരിക്കുന്നത്.

Indrajith Sukumaran-Anurag Kashyap movie

Indrajith-aurag-kashyap-1-2-1024x577 ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത്. അനുരാഗ് കശ്യപിനൊപ്പം ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് താരം.

ചിത്രത്തിൻ്റെ ഷൂട്ട് കഴിഞ്ഞുവെന്നും, അനുരാഗ് കശ്യപിനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ടെന്നും ഇന്ദ്രജിത്ത് തൻ്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി. ഇൻസ്റ്റാ​ഗ്രാമിലെ ഇന്ദ്രജിത്തിൻ്റെ കുറിപ്പ് ഇങ്ങനെ, ” എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിൻ്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിൻ്റെ ആകാംക്ഷയിലാണ്. നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു”.

Indrajith Sukumaran-Anurag Kashyap movie

Read Also : Stree 2 Box Office Collection: മൂന്ന് ആഴ്ചകൊണ്ട് 500 കോടി ക്ലബ്ബിൽ.

ഇന്ദ്രജിത്തിൻ്റെ കമന്റിന് അനുരാ​ഗ് കശ്യപിൻ്റെ മറുപടി ഇങ്ങനെ ആയിരുന്നു, “നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങൾ എൻ്റെ ഇളയ സഹോദരനായിരിക്കും”.

Indrajith-aurag-kashyap-2-3-1024x652 ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത്. അനുരാഗ് കശ്യപിനൊപ്പം ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് താരം.

Indrajith Sukumaran-Anurag Kashyap movie

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഇന്ദ്രജിത്ത് അറിയിച്ചു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *