Mon. Dec 23rd, 2024

Kalki 2898 AD OTT യിൽ പ്രദർശനം ആരംഭിച്ചു : ആമസോൺ പ്രൈമിലോ,നെറ്റ്ഫ്ലിക്സിലോ?

ആഗോളതലത്തിൽ 1100 കോടിയിലധികം രൂപ വാരിക്കൂട്ടി തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ച പ്രഭാസിൻ്റെയും ദീപിക പദുക്കോണിൻ്റെയും അമിതാ ബച്ചൻറെയും ‘Kalki 2898 AD’ OTT യിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈമിലോ നെറ്റ്ഫ്ലിക്സിലോ?

Kalki-10-1 Kalki 2898 AD OTT യിൽ പ്രദർശനം ആരംഭിച്ചു : ആമസോൺ പ്രൈമിലോ,നെറ്റ്ഫ്ലിക്സിലോ?
Image Source : Twitter

ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആഭ്യന്തര തലത്തിൽ 770 കോടി രൂപയോളമാണ് നേടിയത്. വിദേശ വരുമാനവും കൂടിച്ചേർന്നാൽ, ലോകമെമ്പാടുമുള്ള മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ 1100 കോടി കവിയും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന, ദുൽക്കർ സൽമാൻ എന്നിങ്ങനെ ഒരു കൂട്ടം അഭിനേതാക്കളെ ‘Kalki 2898 AD’ അവതരിപ്പിക്കുന്നു. അതുല്യമായ കഥാതന്തു കൊണ്ടും ചിത്രത്തിൻറെ വ്യത്യസ്തമായ ആവിഷ്‌ക്കാര രീതി കൊണ്ടും അഭിനേതാക്കളുടെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ടും ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു.

“കഥപറച്ചിലിൻ്റെ അതിരുകൾ ഭേദിക്കുന്ന ഒരു ചിത്രമാണ് കൽക്കി 2898 എഡി, ലോകമെമ്പാടുമുള്ള പ്രേക്ഷകർ നെറ്റ്ഫ്ലിക്സിൽ അതിൻ്റെ അതുല്യമായ കാഴ്ച്ച അനുഭവിക്കുന്നതിൻറെ ത്രില്ലിലാണ് ഞാൻ.” എന്ന് ചിത്രത്തിൻ്റെ ഡിജിറ്റൽ റിലീസിനോടുള്ള തൻ്റെ ആവേശം പ്രഭാസ് പങ്കുവെച്ചു.

Kalki-10-2-1024x652 Kalki 2898 AD OTT യിൽ പ്രദർശനം ആരംഭിച്ചു : ആമസോൺ പ്രൈമിലോ,നെറ്റ്ഫ്ലിക്സിലോ?
Image Source : Twitter

‘Kalki 2898 AD’ ഏതു OTT യിൽ ലഭ്യമാകും: ആമസോൺ പ്രൈം അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്?

ഡിജിറ്റൽ സ്ട്രീമിംഗ് ഭീമൻമാരായ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ‘Kalki 2898 AD’ യുടെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലും, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലുള്ള പതിപ്പുകൾ ആമസോൺ പ്രൈം വീഡിയോയിലും ഓഗസ്റ്റ് 22 മുതൽ ലഭ്യമാണ്.

“ഇസ് യുഗ് കാ എപിക് ബ്ലോക്ക്ബസ്റ്റർ ആ രാഹാ ഹേ നെറ്റ്ഫ്ലിക്സ് പർ, ഹിന്ദി മേൻ 🔥🔥 #Kalki2898AD ഹിന്ദി ആഗസ്റ്റ് 22 ന് Netflix ൽ എത്തുന്നു” എന്ന് Netflix സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു . അതേസമയം, ആമസോൺ പ്രൈം വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ പങ്കിട്ടു, “ഒരു പുതിയ യുഗത്തിൻ്റെ പ്രഭാതം നിങ്ങളെ കാത്തിരിക്കുന്നു. കൂടാതെ ഇത് കൽക്കിയുടെ മഹത്തായ ലോകത്തിലേക്കുള്ള നിങ്ങളുടെ ഗേറ്റ്‌വേയാണ്🔥 #Kalki2898ADOnPrime🔥, ഓഗസ്റ്റ് 22.”

Image Source : Twitter / Facebook

OTT റിലീസിനെക്കുറിച്ചുള്ള തൻ്റെ ആവേശം സംവിധായകൻ നാഗ് അശ്വിൻ പ്രകടിപ്പിച്ചു: ‘Kalki 2898 AD’ യുടെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്നത്, ആഗോള പ്രേക്ഷകരിലേക്കു ഈ കഥയെ എത്തിക്കാൻ സഹായിച്ചു. പ്രതീക്ഷ, വിധി, എന്നീ വിഷയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ഈ സിനിമ നന്മയും തിന്മയും തമ്മിലുള്ള ശാശ്വതമായ പോരാട്ടത്തിന്റെ കഥ പറയുന്നു. പ്രേക്ഷകർ ഈ ഇതിഹാസ യാത്ര ആസ്വദിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.

‘കൽക്കി 2898 എഡി’ ഇരട്ട പ്ലാറ്റഫോമിൽ റീലിസ് ചെയ്യുന്നതു വഴി വിവിധ പ്രദേശങ്ങളിലും ഭാഷകളിലുമായി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തും എന്നത് നിസ്സംശയം.

Read Also : 70th National Film Awards: മലയാളികൾക്കു അഭിമാനമായി ‘ആട്ടം’

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *