Mon. Dec 23rd, 2024

കേരള ഹൈക്കോടതി Amicus Curiae നിർദ്ദേശങ്ങൾ: സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ട.

Amicus Curiae നിർദ്ദേശങ്ങൾ: ചുരുക്കരൂപത്തിൽ

  1. റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ പോസ്റ്റ് ചെയ്യരുതെന്ന് സിനിമാ  വ്ലോഗ്ഗെർമാരോട് കേരള ഹൈക്കോടതി നിർദ്ദേശിച്ചു.
  1. ക്രിയാത്മകമായ വിമർശനം മാത്രമേ നല്കാൻ പാടുകയുള്ളൂ എന്ന് വ്ലോഗ്ഗെർമാരോട് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി.
  1. അവലോകനങ്ങളിൽ നിയമപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ വേണമെന്നും അമിക്കസ് ക്യൂറി ശ്യാം പദ്മൻ പരാമർശിച്ചു.

സിനിമയുടെ നട്ടെല്ലൊടിക്കുന്ന റിവ്യൂ വ്‌ളോഗേർസ്നു ആദ്യ 48 മണിക്കൂർ തടയിട്ടു Amicus Curiae.റിവ്യൂ ബോംബിങ്ങിനു തടയിടുന്നതിനു കർശനമായ മാർഗനിർദ്ദേശങ്ങൾ ഹൈകോടതിക്ക് സമർപ്പിച്ചു Amicus Curiae .സിനിമ റിലീസ് ചെയ്തു 48 മണിക്കൂറിനു ശേഷം മാത്രം റിവ്യൂ. അമിക്കസ് ക്യൂറിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ.

Report കേരള ഹൈക്കോടതി Amicus Curiae നിർദ്ദേശങ്ങൾ: സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ട.

സിനിമയുടെ നട്ടെല്ലൊടിക്കുന്ന ഒരു പരിപാടിയാണ് സിനിമ റിലീസ് ചെയ്ത ആദ്യ നിമിഷത്തിൽ തന്നെ വരുന്ന വ്ളോഗ്ഗർമാരുടെ റിവ്യൂ . ഇതിനു തടയിടുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ആണ് Amicus Curiae ഹൈക്കോടതിയിൽ നൽകിയത്. പ്രധാന നിർദ്ദേശമായി അമിക്യസ് ക്യൂറി മുന്നിൽ വച്ചതു  സിനിമ റിലീസ് ചെയ്ത ആദ്യ 48 മണിക്കൂറിനുള്ളിൽ റിവ്യൂ പാടില്ല എന്നതാണ്.സിനിമ റിലീസ് ചെയ്യുന്ന അന്നേ ദിവസം തന്നെ നെഗറ്റീവ് റിവ്യൂ റിപ്പോർട്ട് നൽകുന്നത് തടയണമെന്നത് ആവശ്യപ്പെട്ട് ഒരു നവാഗത സംവിധായകൻ നൽകിയ ഹർജിയിൽ ആണ് Amicus Curiae റിപ്പോർട്ടു  നൽകിയത്. വിവാദങ്ങൾ ഉണ്ടാക്കി ക്ലിക് ബൈറ്റ് വർധിപ്പിക്കാൻ ആകരുത് സിനിമ റിവ്യൂ എന്നും Amicus Curiae ശ്യാം പത്മൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ നെഗറ്റീവ് റിവ്യൂകൾ വന്നിട്ടും ഈയിടെ ചില സിനിമകൾ വിജയിച്ചതായും സിനിമയെ കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ പ്രേക്ഷകർ എത്രത്തോളം വിശ്വസിക്കുന്നുണ്ട് എന്ന് അറിയില്ല എന്നും കോടതി പറഞ്ഞു. പല വ്ലോഗ്ഗെർമാരും പ്രതിഫലത്തിന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ റിവ്യൂ നല്കുന്നവരാണെന്നും  റിപ്പോർട്ടിൽ പറയുന്നു.പണം നൽകാൻ തയ്യാറാവാത്തവർക്കെതിരെ  നെഗറ്റീവ് റിവ്യൂ ഉണ്ടാകുന്നുണ്ടെന്നും എന്നാൽ, ഇത് ഭീഷണിപെടുത്തി പണം വാങ്ങൽ , ബ്ലാക്ക് മെയിലിംഗ് എന്നിവയുടെ പരിധിയിൽ വരാത്തതിനാൽ നിലവിൽ ഇതിനെതിരെ FIR രജിസ്റ്റർ ചെയ്യാൻ പരിധിയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

അഭിനേതാക്കളെയും, സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും പരസ്യമായി അപമാനിക്കുന്ന രീതിയിൽ വ്ലോഗ്ഗെർമാർ നടത്തുന്ന റിവ്യൂ വഴി അവരുടെ ശ്രമങ്ങളെ മാത്രമല്ല കലാപരമായ സത്യസന്ധതയെയും കരിവാരി തേക്കുകയാണ് ചെയ്യുന്നത്. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ വേണമെന്നും കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. റിവ്യൂ ബോംബിങ്ങിനു എതിരെ IPC , IT , കോപ്പി റൈറ്റ് നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമെന്ന് അമിക്യസ് ക്യൂറി മറുപടി നൽകി.

CinemaReview കേരള ഹൈക്കോടതി Amicus Curiae നിർദ്ദേശങ്ങൾ: സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ട.

അപകീർത്തിപരമായ പരാമർശങ്ങൾ , സിനിമക്ക് പിന്നിലുള്ളവർക്കും , നടിനടന്മാർക്കും എതിരെയുള്ള വ്യക്തിപരമായ ആക്രമണം ,അപമാനിക്കുന്ന ഭാഷ എന്നിവ തടയണം എന്നും റിപ്പോർട്ടുകൾ പറയുന്നു.സിനിമയെ വലിച്ചു കീറി നട്ടെല്ലൊടിക്കുന്നതിനു പകരം ക്രിയാത്മകമായി വിമർശനം നടത്തുകയും സിനിമയുടെ കഥാപാത്രങ്ങളുടെ വികസനം ,ഛായാഗ്രഹണം, ശബ്ദ സംവിധാനം എന്നിവയെ കേന്ദ്രീകരിച്ചുള്ളതായിരിക്കണം അഭിപ്രായ പ്രകടനങ്ങൾ.

സംവിധായകർക്ക് ഭാവിയിൽ അവരുടെ സൃഷ്ടി മെച്ചപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് വേണ്ടത്. സിനിമയുടെ കഥ മുഴുവൻ പറയരുതെന്നും വസ്തുതകൾ കൃത്യമായിരിക്കണം എന്നും പ്രേക്ഷകരെ വഴി തെറ്റിക്കുന്ന തരത്തിൽ  അഭിപ്രായം പറയരുതെന്നും റിപ്പോർട്ടിൽ പറയുന്നു .നിയമപരവും ധാർമികവുമായ നിലവാരം കാത്തു സൂക്ഷിക്കണം, അവതരണത്തിൽ പ്രൊഫഷണലിസം ഉണ്ടാകണം, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ ഉൾപ്പടെ സംബന്ധിച്ചുള്ള കൺസ്യുമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം തുടങ്ങിയവ ആണ് അമിക്കസ് ക്യൂറിയുടെ മറ്റു  പ്രധാന മാർഗ നിർദ്ദേശങ്ങൾ.

റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഉൾപ്പെടെ ഉള്ളവരുടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി.

Read Also : Gangs of Godavari OTT : ഗ്യാങ്‌സ് ഓഫ് ഗോദാവരി കാണാം നെറ്റ്ഫ്ലിക്സിൽ.

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *