ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്തു, ആസിഫ് അലിയും, അപർണ്ണാ മുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കിഷ്ക്കിന്ധാകാണ്ഡം(Kishkkindha Kandam) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. തികഞ്ഞ ഫാമിലി ത്രില്ലർ, ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം. ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രവും അവതരണത്തിലും, കഥയിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു ചിത്രമായിരിക്കും.
ഓണക്കാലത്തു റിലീസിനായി ഒരുങ്ങുന്ന ഈ ചിത്രം സെപ്റ്റംബർ 12 ന് പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എസ്റ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഗുഡ് വില്ലിൻ്റെ ഇരുപത്തിയാറാമതു ചിത്രം കൂടിയാണിത്. Kishkkindha Kandam ൻ്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷാണ്.
ആസിഫ് അലിയും, അപർണ്ണാ മുരളിയും കൂടാതെ ഈ ചിത്രത്തിൽ വിജയരാഘവനും, ജഗദീഷും, അശോകനും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവനടൻ നിഷാനും ഈ ചിത്രത്തിൽ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫോറസ്റ്റുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തികഞ്ഞ ഒരു കുടുംബകഥയായ ചിത്രം അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലൂടെയും ദുരൂഹതകളിലൂടെയും ആണ് കടന്നുപോകുന്നത്.
നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണുവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Kishkkindha Kandam അണിയറ പ്രവർത്തകർ
- സംഗീതം : മുജീബ് മജീദ്.
- എഡിറ്റിംഗ് : സൂരജ്. ഈ.എസ്.
- കലാസംവിധാനം : സജീഷ് താമരശ്ശേരി.
- കോസ്റ്റ്യും ഡിസൈൻ : സമീരാസനീഷ്.
- മേക്കപ്പ് : റഷീദ് അഹമ്മദ്.
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ : ബോബി സത്യശീലൻ.
- പ്രോജക്റ്റ് ഡിസൈൻ : കാക്കാസ്റ്റോറീസ്.
- പ്രൊഡക്ഷൻ മാനേജർ : എബി കോടിയാട്ട്.
- പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് : നോബിൾ ജേക്കബ് ഏറ്റുമാന്നൂർ,ഗോകു
- ലൻ പിലാശ്ശേരി.
- പ്രൊഡക്ഷൻ കൺട്രോളർ : രാജേഷ് മേനോൻ.
- പി ർ ഒ : വാഴൂർ ജോസ്.
- ഫോട്ടോ : ബിജിത്ത് ധർമ്മടം.