Mon. Dec 23rd, 2024

സിനിമ സീരിയൽ നടൻ V P Ramachandran അന്തരിച്ചു.

1987 മുതൽ 2016 വരെ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്ന പ്രമുഖ നടൻ വി.പി.രാമചന്ദ്രൻ അന്തരിച്ചു. 81 വയസ്സായിരുന്നു.

V P Ramachandran

പയ്യന്നൂർ സ്വദേശി ആയ അദ്ദേഹം ഒരു നാടക നടനും സംവിധായകനും കൂടെ ആയിരുന്നു. സംഗീത നാടക അക്കാദമി ജേതാവു കൂടെ ആയിരുന്ന വി.പി.രാമചന്ദ്രൻ റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു.

vpramchandran-1024x969 സിനിമ സീരിയൽ നടൻ V P Ramachandran അന്തരിച്ചു.

V P Ramachandran

ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി.ധനഞ്ജയൻ്റെ സഹോദരൻ ആണ് വി.പി.രാമചന്ദ്രൻ. കിളിപ്പാട്ട് അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു അദ്ദേഹം നിരവധി സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.

Read Also : Hema committee report: മംഗലശേരി നീലകണ്ഠനും, ഹിറ്റ്ലർ മാധവൻകുട്ടിയും, ഭരത് ചന്ദ്രൻ IPS ഉം എവിടെ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അവരുടെ നിലപാടെന്ത്?

ദൂരദർശൻ്റെ ആരംഭകാലം മുതൽ നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച വി.പി.രാമചന്ദ്രൻ ആണ് ദൂരദർശനിൽ വന്ന “നൊമ്പരം” എന്ന സീരിയൽ സംവിധാനം ചെയ്തത്.

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *