ബേസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി ഓഗസ്റ്റ് 15 നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. എബി എന്ന കഥാപാത്രത്തെ ആണ് ബേസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അച്ഛന്റെ മരണശേഷം അച്ഛന്റെ ബിസിനസ്സ് സ്ഥാപനമായ പൂഴിക്കുന്നേൽ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ മേൽനോട്ടം എബിക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അതിനു ശേഷം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നിനക്കാത്ത നേരത്ത് സംഭവിക്കുകയും അതുകാരണം എബി അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും അപ്രതീക്ഷിതമായ് എബിയിലേക്ക് വന്നെത്തുന്ന മനുഷ്യരും സിനിമയുടെ കഥാഗതി മാറ്റിമറിക്കുന്നു.
ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ നായകനാകുന്ന പുതിയ ചിത്രമാണ് നുണക്കുഴി. ജിത്തു ജോസഫിൻറെ 12 ത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കെ.ആർ.കൃഷ്ണകുമാർ ആണ് ഈ ചിത്രത്തിൻറെയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ജിത്തു ജോസഫ് ആദ്യമായി തന്റെ ത്രില്ലെർ പടങ്ങളുടെ ജേർണലിൽ നിന്നും മാറി ഒരു കോമഡി സിനിമ സംവിധാനം ചെയ്തിരിക്കുന്നു.
എബിയും കൂട്ടരും തിയറ്ററുകളിൽ ചിരിമഴ പെയ്യിക്കുന്ന ഈ സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. രണ്ടാം ആഴ്ച പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ ചിത്രം നേടിയത് ഇരുപത്ത് കോടിയിലേറെയാണ്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
Nunakuzhi OTT Release: എന്ന് ഏതു പ്ലാറ്റഫോമിൽ?
തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച ബേസിൽ ചിത്രം Nunakuzhi OTT Release ന് ഒരുങ്ങുന്നു. ജിത്തു ജോസഫിൻ്റെ ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയവർക്ക് അതിൻ്റെ ഡിജിറ്റൽ റിലീസിനായി ഇനി അധിക ദിവസം കാത്തിരിക്കേണ്ടതില്ല. ഓണക്കാലത്തു പ്രേക്ഷകരെ ചിരിപ്പിക്കാനായി സെപ്തംബർ 13 ന് ZEE5 ലൂടെ നുണക്കുഴി ഡിജിറ്റൽ റിലീസ് ചെയ്യും.