സ്ക്രീൻ ലൈറ്റ് ഫിലിംസ് നിർമ്മിച്ച്, VR എഴുത്തച്ഛൻ സംവിധാനം ചെയ്ത ” ഒരേ പേച്ച് ,ഒരേ മുടിവ് ” എന്ന തമിഴ് ചിത്രത്തിൻ്റെ ടീസർ ലോഞ്ച് കഴിഞ്ഞു പ്രദർശനത്തിന് ഒരുങ്ങുന്നു. തമിഴ് സിനിമയ്ക്ക് ഹിറ്റ്കൾ സമ്മാനിച്ച വിജയ് ചിത്രമായ ” ശിവകാശി , തിരുപ്പാച്ചി” സിനിമകളുടെ സംവിധായകൻ പേരരസ് ആണ് ടീസർ ലോഞ്ച് ചെയ്തത്.
ശ്രിദ്ധ സുചിത്രൻ നായികയാവുന്ന ഈ ചിത്രത്തിൽ ബ്രൂസിലി രാജേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്നു. തലൈവാസൽ വിജയ്, സമ്പത്ത് റാം, IM വിജയൻ, മീശരാജേന്ദ്രൻ, കരാത്തെ രാജ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. നിരവധി സിനിമകൾക്ക് ഫൈറ്റ് മാസ്റ്റർ ആയി വർക്ക് ചെയ്തിട്ടുള്ള ബ്രൂസിലി രാജേഷ് മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ പല പ്രമുഖ താരങ്ങളോടൊപ്പവും വർക്ക് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിൽ പെടാതിരിക്കാൻ സമൂഹത്തിന് ഒരു ഉത്തമ മെസേജ് ആണ് ചിത്രം പ്രതിപാദിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണും, സോഷ്യൽ മീഡിയ ആപ്പുകളും നമ്മളെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അവസ്ഥാന്തരങ്ങളെ പ്രേക്ഷകന് മുന്നിൽ തുറന്ന് കാട്ടുന്ന തമിഴ് സിനിമയാണ് “Ore Pechu Ore Mudivu“.
Ore Pechu Ore Mudivu : മറ്റു അണിയറ പ്രവർത്തകർ
- സംവിധായകൻ : വി.ർ.എഴുത്തച്ഛൻ
- Dop: ആദർശ് പി അനിൽ
- ടീസർ റീലിസ് : സംവിധായകൻ പേരരസ്
- പ്രൊഡ്യൂസർ : രാജേഷ് വീട്ടിക്കൽ
- മേക്കപ്പ് : വിജയശ്രീ രവീന്ദ്രൻ, മനീഷ് ബാബു
- PRO: ഗോവിന്ദരാജ്
- ഫൈറ്റ് മാസ്റ്റർ : ബ്രൂസിലി രാജേഷ്
- കോസ്റ്റുംസ്: ഗോമതി പെരിയ സാമി
- സംഗീതം : US ദീക്ഷ്
- ലിറിക്സ് : തേനി അരുൺ
- കോ പ്രൊഡ്യൂസർ : സിജൻ, കൊച്ചി പ്രത്യുഷ് , പ്രണവ് അഗസ്ത്യ
- കല: സിനീഷ് പള്ളത്ത്
- ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജ്കുമാർ ഓണന്തറ
- സ്റ്റിൽസ് : ജിക്സൺ ജോഷി