കിസ്മത്ത്, തൊട്ടപ്പൻ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. മലയാളത്തിലെ മികച്ച കഥാകൃത്തായ രഘുനാഥ് പലേരിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഏറെ ഇടവേളക്കുശേഷം രഘുനാഫ് പലേരി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രം ഏറെ പ്രാധാന്യം അർഹിക്കുന്നു.
സപ്ത തരംഗ് ക്രിയേഷൻസ് വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറിൽ ഓ.പി. ഉണ്ണികൃഷ്ണൻ, അലക്സ് വള്ളക്കാലിൽ,സമീർ ചെമ്പയിൽ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നു. ഒക്ടോബർ നാലിന് ചിത്രം പ്രദർശനത്തിനെത്തുന്നു. എൽദോസ് ജോർജ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.
പുതുതലമുറയിലെ ഏറ്റ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകൻ. പ്രിയംവദാ കൃഷ്ണയാണു നായിക. പൂർണ്ണിമ ഇന്ദ്രജിത്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ഭാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
ഒരു കട്ടിലിനേയും ഒരു മുറിയേയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
Oru Kattil Oru Muri മറ്റ് അണിയറ പ്രവർത്തകർ
- എഡിറ്റിംഗ്: മനോജ്
- കലാസംവിധാനം: അരുൺ ജോസ്
- ഗാനങ്ങൾ: അൻവർ അലി
- സംഗീതം-പശ്ചാത്തല സംഗീതം: വർക്കി, അങ്കിത് മേനോൻ
- പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ
- അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: ഉണ്ണി.സി, എം.കെ.രജിലേഷ്
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബുരാജ് മനിശ്ശേരി
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷിബു പന്തലക്കോട്
- പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്: പി.എസ്പ്രേമാനന്ദൻ, പി.എസ്.ജയഗോപാൽ, മധു പള്ളിയാനാ
- പി ർ ഒ: വാഴൂർ ജോസ്
- ഫോട്ടോ: ഷാജി നാഥൻ