Fri. Jan 3rd, 2025

വിജയരാഘവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘Ouseppinte Osyathu’ ചിത്രീകരണം പുരോഗമിക്കുന്നു.

പരസ്യ ചിത്രങ്ങളിലൂടെ വളരെ ഏറെ ശ്രദ്ധേയനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്തു വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന Ouseppinte Osyathu എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. തന്റേതായ രീതിയിൽ ഉള്ള അഭിനയ പ്രകടനം കൊണ്ടും, വ്യത്യസ്ഥങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടൻ ആണ് വിജയരാഘവൻ. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെ ആണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Ouseppinte-Osyathu-2-1024x652 വിജയരാഘവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'Ouseppinte Osyathu' ചിത്രീകരണം പുരോഗമിക്കുന്നു.

Ouseppinte Osyathu ൻ്റെ ചിത്രീകരണം പീരുമേട്ടിലും അതിൻ്റെ പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. വിജയരാഘവനോടൊപ്പം ദിലീഷ് പോത്തനും ഈ ചിത്രത്തിൽ ഒരുമിക്കുന്നു.

Ouseppinte Osyathu മൂലകഥ:

മൂന്ന് ആൺമക്കളുടെ അച്ഛനായ ഔസേപ്പ്, കാടുവെട്ടിപ്പിടിച്ചും പണം പലിശക്കു കൊടുത്തും ഒക്കെ വലിയ സമ്പത്തിൻ്റെ ഉടമയാണ്. എന്നിരുന്നാലും അറുപിശുക്കനാണ് അദ്ദേഹം. മക്കളൊക്കെ ഉന്നത പദവികളിൽ ഉള്ളവരാണെങ്കിലും എല്ലാം സ്വന്തം നിയന്ത്രണത്തിൽ വച്ചിരിക്കുകയുമാണ് ഈ എൺപതുകാരനായ ഔസേപ്പ്. ഇത് കുടുംബത്തിൽ അശാന്തി പരത്താൻ ഇടയാക്കുന്നു. അങ്ങനെയിരിക്കെ ആ കുടുംബത്തിൽ ഒരു അപ്രതീക്ഷിത ദുരന്തം സംഭവിക്കുന്നു. അതിൻ്റെ സംഘർഷങ്ങളിലൂടെയാണ് പിന്നീട് ഈ ചിത്രത്തിൻ്റെ സഞ്ചാരം.

Ouseppinte-Osyathu-3-1024x652 വിജയരാഘവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'Ouseppinte Osyathu' ചിത്രീകരണം പുരോഗമിക്കുന്നു.

ഒസേപ്പിൻ്റെ മക്കളായി എത്തുന്നത് ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ്. ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണാ, സജാദ് ബ്രൈറ്റ് ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ആഡ് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനാണ് സംവിധായാകനായ ശരത്ചന്ദ്രൻ. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഫസൽ ഹസ്സനാണ്.

Ouseppinte-Osyathu-1-1024x681 വിജയരാഘവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'Ouseppinte Osyathu' ചിത്രീകരണം പുരോഗമിക്കുന്നു.

സംഗീതം സുമേഷ് പരമേശ്വർ, ഛായാഗ്രഹണം അരവിന്ദ് കണ്ണാബിരൻ, എഡിറ്റിംഗ് ബി.അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ അർക്കൻ.എസ്.കർമ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് സ്ലീബാ വർഗീസ് & സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സിൻ ജോ ഒറ്റത്തൈക്കൽ, പി ർ ഒ വാഴൂർ ജോസ്, ഫ്രോട്ടോ ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Read Also : “Velichappadu-The Revealer of Lights” : വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവിയുടെ ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *