Sun. Dec 22nd, 2024

Mohanlal AMMA President സ്ഥാനം രാജിവച്ചു. അടുത്ത പ്രസിഡന്‍റ് പൃഥ്വിരാജോ?

മലയാളത്തിലെ താരസംഘടനയായ ‘അമ്മ’ പ്രസിഡന്‍റ് മോഹൻലാൽ രാജിവച്ചു. കൂടെ 500 അംഗ സംഘടനയെ പ്രതിസന്ധിയിലാക്കി അസോസിയേഷൻ്റെ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ആരോപണങ്ങൾ ശക്തമായതോടെ പലവട്ടം ആലോചിച്ചു തന്നെ ആണ് ഈ രാജി എന്ന് അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്മൂട്ടിയോട് കൂടെ ആലോചിച്ചു തീരുമാനിച്ചാണ് രാജി വയ്ക്കുന്നത് എന്നും മോഹൻലാൽ അറിയിച്ചു. ഇനി ആര് താരസംഘടനയായ ”അമ്മ” യെ നയിക്കും എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. അതിനായി രണ്ടു മാസം കഴിഞ്ഞു നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങു വരെ കാത്തിരിക്കേണ്ടി വരും.

Mammootty-mohanlal Mohanlal AMMA President സ്ഥാനം രാജിവച്ചു. അടുത്ത പ്രസിഡന്‍റ് പൃഥ്വിരാജോ?

Mohanlal AMMA President

Mohanlal ന്‍റെ രാജിക്കത്ത്:

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’ യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’ യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’ യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’ യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’.

Mohanlal-AMMA-President-1024x1024 Mohanlal AMMA President സ്ഥാനം രാജിവച്ചു. അടുത്ത പ്രസിഡന്‍റ് പൃഥ്വിരാജോ?

ഹേമ കമ്മിറ്റി റിപ്പോർട്ടിനോടും എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടതിനും മാധ്യമങ്ങളോട് ജഗദീഷിൻറെ പ്രതികരണം:

“സംഘടനയുടെ വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സ്വാ​ഗതം ചെയ്യുന്നു എന്നും, കോടതി പറഞ്ഞാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ സമ​ഗ്രമായ അന്വേഷണം നടത്തേണ്ടതും ആണ് . അതില്‍ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എന്നാല്‍ വിജയിച്ച നടികളോ നടന്മാരോ വഴി വിട്ട പാതയിലൂടെയാണ് വിജയം വരിച്ചതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. ഈ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഹേമ കമ്മിറ്റി തന്ന വിവരമനുസരിച്ചാണ് പറയുന്നത്. അല്ലാതെ എനിക്ക് വ്യക്തിപരമായി നേരത്തേ അറിയാമായിരുന്ന കാര്യങ്ങളല്ല ഇതൊന്നും”, ജഗദീഷ് പറഞ്ഞു.

Mohanlal AMMA President

“വാതില്‍ലില്‍ മുട്ടി എന്ന് ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല എന്നാണ് എന്‍റെ പക്ഷം. അത് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് ഇതിലെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. 5 വർഷം മുൻപ് നടന്ന കാര്യങ്ങൾ അന്ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു എങ്കിൽ അതിനു ശേഷം സംഭവിച്ച കാര്യങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ ഇരിക്കുമായിരുന്നു. പല തൊഴിലിടത്തിലും ഇതുപോലെ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നും അങ്ങനെ ചോദിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനുമാണ് ഞാന്‍. അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അത് ഭാവിയില്‍ നടക്കുന്നത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചോദ്യം”, ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

അടുത്ത പ്രസിഡന്‍റ് പൃഥ്വിരാജോ?

prithiraj-media-meeting Mohanlal AMMA President സ്ഥാനം രാജിവച്ചു. അടുത്ത പ്രസിഡന്‍റ് പൃഥ്വിരാജോ?
പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു. Image Source : Instagram

ബഹുഭൂരിപക്ഷം അംഗങ്ങളും ഉന്നയിക്കുന്നത് പുതുതലമുറ രംഗത്ത് വരണം എന്നാണ്. പുതുതലമുറയിലെ ആർക്കായിരിക്കും താരസംഘടനയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു വ്യക്തതയോടെ നടത്തിക്കൊണ്ടു പോകുവാൻ കഴിയുക എന്ന ചോദ്യമാണ് ഇപ്പോൾ ബാക്കി നിൽക്കുന്നത്. സംഘടനയിലെ ഭൂരിപക്ഷം ആളുകൾക്കും സംവദനീയനായി നിലവിൽ കാണുന്നത് പൃഥ്വിരാജിനെ ആണ്. WCC അംഗങ്ങളുമായും നല്ല ബന്ധം ആണ് പൃഥ്വിക്കുള്ളത്. അതുകൊണ്ടു തന്നെ അടുത്ത താരസംഘടനയുടെ പ്രസിഡന്‍റ് പൃഥ്വി ആകുമോ?

Mohanlal AMMA President

Read Also : Director Mohan ന് ആദരാഞ്ജലികൾ.

Read News in English : Mysteries of Love: The Hindi Web Series Filmed on a Shoestring Budget

Related Post

Leave a Reply

Your email address will not be published. Required fields are marked *