താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ സ്ഥാനം പിടിച്ച തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, തൻറെ ആദ്യ സംവിധാന സംരംഭം ആണ് Secret എന്ന ചിത്രം. ക്ലീൻ “യു” സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ ജൂലൈ 26 ആണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മോട്ടിവേഷണൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായി ഇതിനെ കണക്കാം.
ലഷ്മി പാർവ്വതി ഫിലിം സിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനസ്സിൽ തോന്നുന്ന ചില മുന്നറിവുകൾ കൊണ്ട് നടക്കാനിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാം എന്നാണ് ഈ ചിത്രത്തിലൂടെ എസ്.എൻ. സ്വാമി പറയാൻ ശ്രമിക്കുന്നത്.
Secret ൻ്റെ ട്രെയ്‌ലർ ജൂലൈ 18 നു റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലും, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ സോഷ്യൽ മീഡിയാ പേജുകളിൽ കൂടെയും ആണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്കെത്തിയത്. വളരെ ശക്തമായൊരു കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിക്കുന്നത്.
നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്കു തിരക്കഥ എഴുതിയ എസ്. എൻ സ്വാമി ആദ്യം സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയാതെ പോയി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകരെ നിരാശയിലാഴ്ത്തി.
വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്.