Mon. Dec 23rd, 2024

Hunt movie: ഷാജി കൈലാസിന്റെ പുതിയ സിനിമ ആഗസ്റ്റ് 23 പുറത്തിറങ്ങി.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമായ ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ ജൂലൈ 14 നു പുറത്തിറങ്ങിയിരുന്നു. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ഓഗസ്റ്റ് 9 നു റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു എങ്കിലും ആഗസ്റ്റ് 23 നു ആണ് തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. ഒരു ഹൊറർ ത്രില്ലർ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മികച്ച കൊമേഴ്സ്യൽ സംവിധായകനായ ഷാജി കൈലാസിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഹണ്ട് എന്ന ചിത്രത്തിലുണ്ടാകും.

Hunt-1-958x1024 Hunt movie: ഷാജി കൈലാസിന്റെ പുതിയ സിനിമ ആഗസ്റ്റ് 23 പുറത്തിറങ്ങി.

പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിലേക്കു കൂട്ടിക്കൊണ്ടുപോവുന്ന രീതിയിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ടീസറിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരു മെഡിക്കൽ ക്യാംബസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാംബസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഹണ്ട് എന്ന ഹോർറോർ ചിത്രം നിവർത്തുന്നത്.

അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവന ആണ്. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിസ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Hunt-2-1024x953 Hunt movie: ഷാജി കൈലാസിന്റെ പുതിയ സിനിമ ആഗസ്റ്റ് 23 പുറത്തിറങ്ങി.

ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് നിഖിൽ ആന്റെണി ആണ്. ജാക്സൺ ജോൺസൺ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Hunt movie

Hunt movie: മറ്റ് അണിയറ പ്രവർത്തകർ

  • ഗാനങ്ങൾ : സന്തോഷ് വർമ്മ, ഹരി നാരായണൻ
  • സംഗീതം : കൈലാസ് മേനോൻ
  • എഡിറ്റിംഗ് : അജാസ് മുഹമ്മദ്
  • കലാസംവിധാനം : ബോബൻ
  • മേക്കപ്പ് : പി.വി.ശങ്കർ
  • കോസ്റ്റ്യും ഡിസൈൻ : ലിജി പ്രേമൻ
  • ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ : മനു സുധാകർ
  • ഓഫീസ് നിർവഹണം : ദില്ലി ഗോപൻ
  • പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് : ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ
  • പ്രൊഡക്ഷൻ കൺടോളർ : സഞ്ജു ജെ
  • പി ർ ഒ : വാഴൂർ ജോസ്
  • ഫോട്ടോ : ഹരി തിരുമല

Hunt Movie Teaser

ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ആഗസ്റ്റ് 23 നു തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

Read Also : Mysteries of Love: The Hindi Web Series Filmed on a Shoestring Budget
Bad Boyz ടീസർ റിലീസ്സായി; ഈ ഓണം കളറാക്കാൻ ഒരുങ്ങി ആൻ്റപ്പനും പിള്ളേരും.

Related Post

Leave a Reply

Your email address will not be published. Required fields are marked *