ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്യുന്ന Shekhar Home Hindi Web Series ന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ ജിയോ സിനിമ പുറത്തു വിട്ടു. ഒരു പസൽ സോൾവ് ചെയ്തു അവസാനം അത് കേ കേ മേനോന്റെ ക്യാരക്ടർ പോസ്റ്റർ ആയി മാറുന്നതും, അവസാനത്തെ ബ്ലാങ്ക് കോളത്തിൽ കമിങ് സൂൺ എന്ന് തെളിഞ്ഞു വരുന്നതുമായ ഒരു വ്യത്യസ്ത മിസ്റ്ററി റിവീൽ ചെയ്യുന്ന തരത്തിൽ ഉള്ള മോഷൻ പോസ്റ്റർ ആണ് ജിയോ സിനിമ പുറത്തു വിട്ടിരിക്കുന്നത്.
മോഷൻ പോസ്റ്റർ പുറത്തു വിട്ടതിനു ശേഷം ഓഗസ്റ്റ് 14 ന് ജിയോ സിനിമയിൽ Shekhar Home എന്ന Hindi Web Series ഒഫീഷ്യൽ റിലീസ് ചെയ്തിരിക്കുന്നു. ജിയോ സിനിമ പ്രീമിയം ആയി ആണ് ശേഖർ ഹോം ഹിന്ദി വെബ്‌സീരീസ് റിലീസ് ചെയ്തിരിക്കുന്നത്. കേ കേ മേനോന്റെ വലിയൊരു തിരിച്ചു വരവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ “ശേഖർ ഹോം” ആയാണ് അദ്ദേഹം നമുക്ക് മുൻപിൽ എത്തുക.
ഡിറ്റക്റ്റീവ് കഥകളൂം സിനിമകളും ഇഷ്ടപ്പെടുന്ന ആളുകളുടെ എക്കാലത്തെയും ആരാധനപാത്രമായ സർ ആർതർ കോനൻ ഡോയലിൻറെ കഥാപാത്രമായ ഷെർലോക് ഹോംസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഈ രചന ഉണ്ടായിരിക്കുന്നത് എന്നാണ് സംവിധായകന്റെ പക്ഷം.
“ഇത് ഒരുമിച്ച് ചേർക്കുക, എല്ലാ നിഗൂഢതകളും പരിഹരിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ എന്ന് നിങ്ങൾ മനസ്സിലാക്കും” എന്ന വാചകത്തോടെ ആണ് ജിയോ സിനിമ മോഷൻ പോസ്റ്റർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. രൺവീർ ഷോറെ, രസിക ദുഗൽ, കീർത്തി കുൽഹാരി എന്നിവർ മറ്റു പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീജിത് മുഖർജിയും രോഹൻ സിപ്പിയും ചേർന്നാണ് ശേഖർ ഹോം സംവിധാനം ചെയ്തിരിക്കുന്നത്. അനിരുദ്ധ ഗുഹ, വൈഭവ് വിശാൽ, നിഹാരിക പുരി എന്നിവർ ചേർന്നാണ് വെബ് സീരീസ് ഇന്റെ തിരക്കഥ രചിരിക്കുന്നത്. ശേഖർ ഹോം നിർമ്മിച്ചിരിക്കുന്നത് സമീർ ഗോഗട്ടെ ആണ്.