Turbo യുടെ OTT റിലീസ്, Sony Liv ൽ ആണെന്ന് ഔദ്യോഗികമായി സിനിമയുടെ നിർമ്മാതാക്കൾ അറിയിച്ചു.ആമസോൺ പ്രൈം, ഡിസ്റ്റണി ഹോട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നി പ്രമുഖ പ്ലാറ്റുഫോമുകളുടെ മെമ്പർഷിപ് അംഗങ്ങളെ നിരാശപ്പെടുത്തി ആണ് ടർബോ സോണി ലൈവ് ഒ ടി ടി യിൽ റിലീസ് ആകാൻ പോകുന്നത്.
മലയാളത്തിൻറെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി, രാജ് ബി ഷെട്ടി, സുനിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിച്ചിരിക്കുന്ന Turbo മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആയ മമ്മൂട്ടി കമ്പനി ആണ് നിർമിച്ചിരിക്കുന്നത്. വൈശാഖ് മമ്മുക്കയെ നായക കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ടർബോ. പോക്കിരിരാജ , മധുരരാജാ എന്നിവയാണ് മമ്മൂട്ടി-വൈശാഖ് ചലച്ചിത്രങ്ങൾ. എബ്രഹാം ഓസ്‌ലർ സിനിമയുടെ സംവിധായകൻ മിഥുൻ മാനുൽ തോമസ് ആണ് ഈ സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
2024 മെയ് 23 ന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ടർബോ, ഒരു മരണമാസ്സ് ആക്ഷൻ ത്രില്ലെർ ആണ്. പ്രേക്ഷകർ വളരെ കാലമായി കാത്തിരുന്ന മമ്മൂക്കയെ ആണ് വൈശാഖ് പ്രേക്ഷകർക്കായി ഈ ചിത്രത്തിലൂടെ കാഴ്ചവച്ചത്. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച ടർബോയുടെ നിർമ്മാണച്ചിലവ് 70 കോടി ആണ്.
ഇടുക്കിയിൽ ജീപ്പ് ഡ്രൈവർ ആയ ജോസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നാട്ടിൽ പള്ളിപ്പെരുന്നാളിൽ നടക്കുന്ന ഒരു അടിപിടിയും അതിൽ നിന്ന് തത്ക്കാലം മകനെ മാറ്റി നിർത്താൻ അമ്മ ചെന്നൈയിലേക്ക് കയറ്റിവിടുകയും, ചെന്നൈയിൽ എത്തുന്ന ജോസ് അവിടെ ഇന്ദുലേഖയേയും സുഹൃത്തിനെയും കണ്ടുമുട്ടുകയും ചെയ്യുന്നു. അവിടെ നിന്ന് ജോസ് എത്തിപ്പെടുന്ന ചില സാഹചര്യങ്ങളും അതിൽ നിന്ന് ജോസ് അടിച്ചു കയറി വരുന്നതും ആണ് സിനിമയുടെ ഇതിവൃത്തം. പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഫൈറ്റ് സീഖ്ൻസുകൾ ആണ് സിനിമയുടെ ഹൈലൈറ്.വെട്രിവേൽ ഷണ്മുഖ സുന്ദരവുമായുള്ള ഏറ്റുമുട്ടൽ ജോസിനെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നു. ഇനിയുമൊരു തുടർഭാഗം ഉണ്ടാകുമോ എന്ന പ്രതീക്ഷ പ്രേക്ഷകരിൽ ജനിപ്പിക്കും വിധമാണ് സിനിമയുടെ ക്ലൈമാക്സ്.
മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂക്ക നായകനായി അഭിനയിച്ചിരിക്കുന്ന Turbo നിർമ്മിച്ചിരിക്കുന്നത് മമ്മൂക്കയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആയ മമ്മൂട്ടി കമ്പനി തന്നെ ആണ്.
സ്റ്റണ്ട് ന് വളരെ പ്രാധാന്യം ഉള്ള ഒരു സിനിമ ആണിത്. ഫീനിക്സ് പ്രബു ആണ് സ്റ്റണ്ട് മാസ്റ്റർ.ടർബോ ജോസിന്റെ അമ്മയുടെ കഥാപാത്രം അരുവിപ്പുറത് റോസക്കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് ബിന്ദു പണിക്കർ ആണ്. അതിഗംഭീര അഭിനയം ആണ് ബിന്ദു പണിക്കർ ഇതിൽ കാഴ്ച വച്ചിരിക്കുന്നത്. അവരുടെ അഭിനയം പ്രശംസനീയം തന്നെ ആണ്.
Turbo Trailer
Turbo Crew
സംവിധാനം | വൈശാഖ് |
ഛായാഗ്രഹണം | വിഷ്ണു ശർമ |
എഡിറ്റർ | ഷമീർ മുഹമ്മദ് |
സംഗീതം | ജസ്റ്റിൻ വർഗീസ് |
നിർമ്മാണം | മമ്മൂട്ടി |
പ്രൊഡക്ഷൻ | മമ്മൂട്ടി കമ്പനി |
OTT പ്ലാറ്റഫോം | Sony Liv |