Mon. Dec 23rd, 2024

“Velichappadu-The Revealer of Lights” : വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവിയുടെ ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ‘Velichappadu-The Revealer of Lights’ എന്ന ഡോക്യൂഫിക്ഷൻ മൂവിയുടെ ചിത്രീകരണം പൂർത്തിയായി. 2021ൽ ഓസ്ക്കാർ ചുരുക്കപ്പട്ടികയിലും ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

Velichappadu-1-850x1024 "Velichappadu-The Revealer of Lights" : വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവിയുടെ ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി ഒരുക്കിയ ഒരു ഡോക്യൂഫിക്ഷൻ മൂവിയാണ് ‘Velichappadu-The Revealer of Lights’. പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമാണ് അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേല. 3 മാസമായിട്ട് പല ഘട്ടങ്ങളിൽ നടന്നിരുന്ന ഈ ചിത്രത്തിൻറെ ചിത്രീകരണം അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെയാണ് പൂർത്തിയായത്.

അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മണി പത്മകുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ഭവി ഭാസ്കരൻ ആണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശശിധരൻ മങ്കത്തിൽ ആണ്. ചിത്രത്തിൽ മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

Velichappadu-2-917x1024 "Velichappadu-The Revealer of Lights" : വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവിയുടെ ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

‘Velichappadu-The Revealer of Lights’ : മറ്റ് അണിയറ പ്രവർത്തകർ.

  • ക്രീയേറ്റിവ് കോൺട്രിബുഷൻ : ഉദയ്ശങ്കരൻ.
  • എഡിറ്റർ : മെൽജോ ജോണി.
  • സംഗീതം : റുതിൻ തേജ്.
  • സൗണ്ട് ഡിസൈനർ : ഗണേഷ് മാരാർ.
  • സൗണ്ട് റെക്കാർഡിസ്റ്റ് : ജിനേഷ്.
  • ആർട്ട് ഡയറക്ടർ : കൈലാസ്.
  • കോസ്റ്റ്യൂം ഡിസൈൻ : ഭാവന.
  • മേക്കപ്പ് : ബിജി ബിനോയ്.
  • സഹസംവിധാനം : ശരത് ബാബു.
  • പ്രൊഡക്ഷൻ കൺട്രൊളർ : സുമൻ ഗുരുവായൂർ.
  • പ്രൊഡക്ഷൻ മാനേജർ : സുധി പഴയിടം, സത്യൻ കൊല്ലങ്കോട്.
  • പ്രൊഡക്ഷൻ ഹൗസ് : വിജീഷ്
Read Also : Kishkkindha Kandam (കിഷ്ക്കിന്ധാകാണ്ഡം) സെപ്റ്റംബർ 12 ന് ഓണക്കാലത്തു റിലീസിനായി ഒരുങ്ങുന്നു.

Read News in English

Related Post

Leave a Reply

Your email address will not be published. Required fields are marked *