പുതിയ സ്പേസ് കമ്പനി ആയ ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്സിൻറെ പ്രാഥമിക നിക്ഷേപകരിൽ ഒരാളായിരുന്നു ദീപിക. ഈ കമ്പനി 3 റൗണ്ടുകളിലായി 11.3 മില്യൺ ഡോളർ ആണ് സമാഹരിച്ചത്.
ഇവി ടാക്സി ബ്ലൂസ്മാർട്ടിൽ 3 മില്യൺ ഡോളറുമായി 2019 ൽ ദീപിക നിക്ഷേപം നടത്തി. FY-2024 ൽ 390 കോടി രൂപ വരുമാനം നേടിയ ഈ കമ്പനിയുടെ മൂല്യം 1200 കോടി രൂപ ആണ്.
500 മില്യൺ ഡോളർ മൂല്യം ഉള്ള സ്മാർട്ട് ഫാനുകളുടെ നിർമ്മാതാക്കളായ അറ്റോംബർഗ് ടെക്നോളജീസിലും ദീപിക നിക്ഷേപം ചെയ്തിട്ടുണ്ട്.
ട്രെൻഡി ട്രാവൽ ബാഗുകൾ, വാലറ്റുകൾ, സ്ലിംഗ് ബാഗുകൾ എന്നിവ നിർമ്മിക്കുന്ന മൊകോബാര 650 കോടി രൂപ മൂല്യം ഉള്ള കമ്പനി ആണ്.മൊകോബാരയിലും ദീപിക നിക്ഷേപക ആണ്.
2019 ൽ സ്മൂത്തികൾ, പ്രോട്ടീൻ പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന എപ്പിഗാമിയ എന്ന എ ഡി 2 സി സ്റ്റാർട്ടപ്പിൽ ദീപിക നിക്ഷേപം നടത്തി.
ബാംഗ്ലൂർ ആസ്ഥാനമായുള്ള പെറ്റ് കെയർ പ്ലാറ്റ്‌ഫോമായ സൂപ്പർടെയിൽസിൽ 2021-ൽ ദീപിക വീണ്ടും നിക്ഷേപം നടത്തി. കമ്പനിയുടെ മൂല്യം 250 കോടി രൂപയിലധികമാണ്.
2019 ൽ തന്നെ ഓൺലൈൻ സൗന്ദര്യവർദ്ധക ഉൽപ്പന്ന വിപണിയായ പർപ്പിൾ എന്ന സ്ഥാപനത്തിലും ദീപിക നിക്ഷേപം നടത്തിയിരുന്നു.
സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള ഫർണിച്ചർ റെൻ്റൽ കമ്പനിയായ ഫർലെൻകോയിലും ദീപിക നിക്ഷേപക ആണ്. 250 മില്യൺ ഡോളറിലധികം മൂല്യമുള്ള കമ്പനിയാണ് ഫർലെൻകോ.
2023-ൽ ദീപിക വീണ്ടും ഗുർഗ്രാം ആസ്ഥാനമായുള്ള കോഫി കമ്പനിയായ Blue tokai coffee ൽ നിക്ഷേപം നടത്തി. ഇതിന്റെ മൂല്യം 650 കോടി രൂപയാണ്.
അക്കാദമിക് ഇതര കഴിവുകൾക്കായുള്ള പഠന പ്ലാറ്റഫോം ആയ ഫ്രണ്ട് റോ യിലും ദീപിക നിക്ഷേപക ആയിരുന്നു.എന്നാൽ ഫ്രണ്ട് റോ ഇപ്പോൾ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചത് നടിക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തി വച്ചു.