ടോവിനോ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നരിവേട്ട' ചിത്രീകരണം പുരോഗമിക്കുന്നു.

വർഗീസ് എന്ന സാധാരണ പൊലീസ് കോൺസ്റ്റബിൾ ആയി ടോവിനോ എത്തുന്നു.

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ്  ചിത്രം നിർമ്മിക്കുന്നത്.

ഇഷ്‌ക് ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ആണ്  നരിവേട്ട.

ടോവിനോയുടെ നായിക കഥാപാത്രമായി എത്തുന്നുന്നത് പ്രിയംവദാ കൃഷ്ണനാണ്.

റോഷാക്ക്, വിലായത്ത് ബുദ്ധ, ഒരു കട്ടിൽ ഒരു മുറി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട് ഇതിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഓട്ടോഗ്രാഫ് എന്ന സിനിമലയിലൂടെ മലയാളികൾക്ക് സുപരിചിതനായ ചേരൻ, ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ അബിൻ ജോസഫാണ്.